Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഇഞ്ചുറിടൈമില്‍ വണ്ടര്‍ ഗോള്‍... ആദ്യ തോല്‍വിയില്‍ നിന്നും തടിതപ്പി ബെംഗളൂരു

1

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഈ സീസണിലെ ആദ്യ തോല്‍വിയില്‍ നിന്നും നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി കഷ്ടിച്ചു രക്ഷപ്പെട്ടു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ബെംഗളൂരു 1-1ന്റെ സമനില പിടിച്ചുവാങ്ങിയത്. 0-1ന്റെ തോല്‍വിയുടെ തൊട്ടരികില്‍ നിന്നാണ് ബെഗളൂരുവിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ഇഞ്ചുറി ടൈമില്‍ ചെന്‍ചോ ഗില്‍ഷന്റെ വണ്ടര്‍ ഗോള്‍ ബെംഗളൂരുവിനെ രക്ഷിക്കുകയായിരുന്നു. നേരത്തേ 64ാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലോഗുടെ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. ഈ സമനില പോയിന്റ് പട്ടികയില്‍ ഒരു മാറ്റവും വരുത്തിയില്ല. 23 പോയിന്റുമായി ബെംഗളൂരു ഒന്നംസ്ഥാനത്തും 19 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് രണ്ടാംസ്ഥാനത്തും തുടരുകയാണ്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ബെംഗളൂരുവിനെതിരേ മികച്ച കളിയാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. 12ാം മിനിറ്റില്‍ തന്നെ റിദീം ത്‌ലാങിന്റെ ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന് ബ്ലോക്ക് ചെയ്യേണ്ടിവന്നു. ഒന്നാംപകുതിയില്‍ പിന്നീട് ഇരുഗോള്‍കീപ്പര്‍മാരെയും പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും കണ്ടില്ല. ആദ്യ പകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടം പകുതി. 56ാം മിനിറ്റില്‍ ബെംഗളൂരു ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിച്ചു. ബോക്‌സിന് തൊട്ടരികില്‍ നിന്നും പാര്‍ത്താലുവിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി പവന്‍ കുമാര്‍ വിഫലമാക്കുകയായിരുന്നു.

64ാം മിനിറ്റില്‍ ബെംഗളൂരുവിനെ സ്തബ്ധരാക്കി നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു. വലതു മൂലയില്‍ നിന്നും റിദീം നല്‍കിയ ക്രോസ് നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗല്ലെഗോയ്ക്ക് കൈമാറി. ബോക്‌സിനുള്ളില്‍ വച്ച് ഗോളി ഗുര്‍പ്രീതിനെ നിസ്സഹായനാക്കി ഗല്ലെക്കോ വല കുലുക്കുകയായിരുന്നു. ഈ ഗോളില്‍ നോര്‍ത്ത് വിജയമുറപ്പിച്ചിരിക്കവെയാണ് ഇഞ്ചുറിടൈമില്‍ ബെംഗളൂരുവിന്റെ സമനില ഗോള്‍ പിറക്കുന്നത്. ഇടതു മൂലയില്‍ നിന്നും കീന്‍ ലൂയിസ് ബോക്‌സിനുള്ളിലേക്കു നീട്ടി നല്‍കിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഹെഡ്ഡറിലൂടെ മറിച്ചു നല്‍കി. അതിമനോഹരമായ ഒരു ഓവര്‍ ഹെഡ്ഡ് കിക്കിലൂടെ ചെന്‍ചോ പന്ത് വലയിലേക്ക് പായിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ നിരയ്ക്കും ഗോളിക്കും അനങ്ങാന്‍ പോലുമായില്ല.

Story first published: Wednesday, December 5, 2018, 22:06 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+