Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബെംഗളൂരു- മുംബൈ ത്രില്ലര്‍ ഒപ്പത്തിനൊപ്പം... 10 പേരുമായി പൊരുതി മുംബൈ മിന്നി

1

ബെംഗളൂരു: ഐഎസ്എല്ലില്‍ ഈ സീസണില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകളായ ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടം 1-1നു സമനിലയില്‍ കലാശിച്ചു. ആദ്യപകുതിയിലാണ് രണ്ടു ഗോളുകളും കണ്ടത്. 23ാം മിനിറ്റില്‍ ഹോംഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തി ഉദാന്ത സിങിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എട്ടു മിനിറ്റിനുള്ളില്‍ മൊമദു സൊഗുവിലൂടെ മുംബൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു. മുംബൈയെ സംബന്ധിച്ചിടത്തോളം ജയത്തിനു തുല്യമാണ് ഈ സമനില. കാരണം 53ാം മിനിറ്റില്‍ സെഹനാജ് സിങ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് കളംവിട്ടതിനെ തുടര്‍ന്ന് ശേഷിച്ച 40 മിനിറ്റോളം 10 പേരെ വച്ചാണ് അപകടകാരികളായ ബെംഗളൂരുവിനെ മുംബൈ പിടിച്ചുകെട്ടിയത്.

പോയിന്റ് പട്ടികയിലെ ഒന്നും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള പോര് നേരത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെ ഇഞ്ചോടിഞ്ചായിരുന്നു. ഇരുടീമിനു കളിയില്‍ നിരവധി ഗോളവസരങ്ങളാണ് വീണുകിട്ടിയത്. 23ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തില്‍ നിന്നായിരുന്നു ബെംഗളൂരു അക്കൗണ്ട് തുറന്നത്. ഇടതു വിങിലൂടെ പറന്നെത്തി രാഹുല്‍ ബെക്കെ ബോക്‌സിനുള്ളിലേക്കു അളന്നു മുറിച്ചു നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ഉദാന്ത വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. പക്ഷെ ഈ ലീഡിന് അധികം ആയുസ്സുണ്ടായില്ല. 31ാം മിനിറ്റില്‍ മുംബൈ തിരിച്ചടിച്ചു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ആര്‍നോള്‍ഡ് ഇസോക്കോ വലതു വിങിലൂടെ ചാട്ടുളി കണക്കെ പാഞ്ഞെത്തി ബോക്‌സിനുള്ളിലേക്കു ലോബ് ചെയ്തിട്ട പാസ് സൊഗു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്നും ഇരുഗോള്‍ മുഖത്തും പല തവണ പന്ത് കയറിയിറങ്ങി. ഗോള്‍കീപ്പര്‍മാരുടെ മിടുക്കും ഫിനിഷിങിലെ പിഴവുകളുമെല്ലാം പക്ഷെ ഇരുടീമിനെയും ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി.

ബെംഗളൂരു ലീഗില്‍ ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. 24 പോയിന്റുമായാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പ് തലപ്പത്തു നില്‍ക്കുന്നത്. സമനിലയോടെ ഒരു സ്ഥാനം മുന്നോട്ടുകകയറിയ മുംബൈ രണ്ടാമതെത്തി. 21 പോയിന്റാണ് മുംബൈക്കുള്ളത്. ഒന്നാമതുള്ള ബെംഗളൂരുവിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ മുംബൈ കളിച്ചിട്ടുണ്ട്. ഒരു പോയിന്റ് പിറകിലായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനാണ് മൂന്നാംസ്ഥാനം.

Story first published: Sunday, December 9, 2018, 22:08 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+