Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബെംഗളുരു എഫ് സി പുറത്ത്, പണി കിട്ടിയത് ഈസ്റ്റ് ബംഗാളിന്!

അമാന്‍: എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത് ! ഐ ലീഗ് ചാമ്പ്യന്‍മാരായ ബെംഗളുരു എഫ് സി യോഗ്യതാ റൗണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ പുറത്തായതോടെയാണ് ഏഷ്യയിലെ ചാമ്പ്യന്‍സ് ലീഗ് പോരില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതെ പോയത്.

ജോര്‍ദാന്‍ ക്ലബ്ബ് അല്‍ വെഹദത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ബെംഗളുരു പുറത്തായത്. അല്‍ വെഹദത്ത് യോഗ്യതാ റൗണ്ടിലെ രണ്ടാം പ്ലേ ഓഫില്‍ യു ഇ എ ക്ലബ്ബ് അല്‍ വഹ്ദയെ നേരിടും.

രണ്ടാം പകുതിയില്‍ ഗോള്‍ മയം...

രണ്ടാം പകുതിയില്‍ ഗോള്‍ മയം...

രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. 2-0ന് ഹോം ടീമില്‍ മുന്നിട്ട് നിന്നു. അറുപത്തെട്ടാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെയാണ് ബെംഗളുരു പരാജയഭാരം കുറച്ചത്. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ അഹമ്മദ് മഹെറും അറുപത്തഞ്ചാം മിനുട്ടില്‍ ബാഹ ഫൈസലുമാണ് അല്‍ വഹദത്ത് ക്ലബ്ബിനായി ലക്ഷ്യം കണ്ടത്.

രണ്ട് ടീമും അറ്റാക്കിംഗ് ഫോര്‍മേഷനില്‍...

രണ്ട് ടീമും അറ്റാക്കിംഗ് ഫോര്‍മേഷനില്‍...

4-4-2 ഫോര്‍മേഷനിലായിരുന്നു ജോര്‍ദാന്‍ ക്ലബ്ബ് അണിനിരന്നത്. അഹമ്മദ് മഹറും ഫൈസലും ലീഡ് ചെയ്തു അറ്റാക്കിംഗ്. ബെംഗളുരു കോച്ച് ആല്‍ബര്‍ക്ക് റോച മൂന്ന് സ്‌ട്രൈക്കര്‍മാരെ വെച്ചുള്ള പരീക്ഷണമാണ് നടത്തിയത്. സി കെ വിനീത്-ഉദാന്ത സിംഗ്-സുനില്‍ ഛേത്രി. ആദ്യ മിനുട്ടുകളില്‍ സുനില്‍ ഛേത്രിക്ക് ഒരു അര്‍ധാവസരം ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഹോം ടീമിന്റെ ആധിപത്യമായിരുന്നു. പതിനഞ്ചാം മിനുട്ടില്‍ അമാറയുടെ ഫ്രീകിക്കും തുടര്‍ന്ന് തരീഖ് സെയദിന്റെ ഹെഡറും ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്.

പെനാല്‍റ്റിയാകാതെ രക്ഷപ്പെട്ടു...

പെനാല്‍റ്റിയാകാതെ രക്ഷപ്പെട്ടു...

ഹസന്‍ ഫത്വവും രജെയ് ഫാദെലും നിരന്തരം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദറിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. മുപ്പത്തൊമ്പതാം മിനുട്ടില്‍ പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു അല്‍ വെഹദത്തിന്. അമാറയെ ബോക്‌സില്‍ സെന റാല്‍ട്ടെ തടയുകയും പിറകില്‍ നിന്ന് ഛേത്രി തള്ളുകയും ചെയ്ത്് വീഴ്ത്തിയത് ക്ലിയര്‍ പെനാല്‍റ്റിയായിരുന്നു. പക്ഷേ, റഫറി അത് കാര്യമാക്കിയില്ല. ഹോം ടീം പ്രതിഷേധിച്ചെങ്കിലും രക്ഷയുണ്ടായില്ല. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ജോര്‍ദാന്‍ ടീം അവരുടെ കരുത്തറിയിച്ചു.

മധ്യനിരയില്‍ കളി നടന്നില്ല..

മധ്യനിരയില്‍ കളി നടന്നില്ല..

മധ്യനിരയില്‍ ഇന്ത്യന്‍ ടീം തീര്‍ത്തും പരാജയപ്പെട്ടു. ലെനി റോഡ്രിഗസിന് പൊസഷന്‍ ചെയ്യാന്‍ പോലും എതിരാളികള്‍ ഇടം നല്‍കിയില്ല. അമ്പത്തിനാലാം മിനുട്ടില്‍ കീഗന്‍ പെരേരക്ക് പകരം ജോണ്‍സനെ ഐലീഗ് ടീം കളത്തിലിറക്കി. ആല്‍ബര്‍ട് റോച ആദ്യമായിട്ടാണ് ജോണ്‍സന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസരം നല്‍കുന്നത്.

ഗോളുകള്‍ വന്ന വഴി....

ഗോളുകള്‍ വന്ന വഴി....

വലത് വിംഗില്‍ നിന്ന് ഫത്വഹ് നല്‍കിയ ക്രോസ് ബോള്‍ തകര്‍പ്പന്‍ വോളിയിലൂടെ മഹെര്‍ വലയിലാക്കുകയായിരുന്നു. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെ. ഫൈസലിനെ സെന റാല്‍ട്ടെ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചു നിന്നില്ല. സ്‌പോട് കിക്ക് വിധിച്ചു. ഗോളി അമരീന്ദര്‍ വലത് ഭാഗത്തേക്ക് ഡൈവ് ചെയ്തു. പന്ത് ഇടത് വലയില്‍. കാമറോണ്‍ വാട്‌സന്റെ കോര്‍ണറില്‍ ജോര്‍ദാന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഛേത്രി നേടിയ ഹെഡര്‍ ഗോളില്‍ ഇന്ത്യ ആശ്വാസം കൊണ്ടു. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഉദാന്ത ക്രോസില്‍ സി കെ വിനീതിന് സമനില ഗോള്‍ നേടാനുള്ള അവസരമുണ്ടായിരുന്നു. പന്ത്പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കാണ് പോയത്.

നഷ്ടം ഈസ്റ്റ് ബംഗാളിന്റെത് കൂടിയാണ്...

നഷ്ടം ഈസ്റ്റ് ബംഗാളിന്റെത് കൂടിയാണ്...

ബെംഗളുരു എഫ് സിക്ക് ഇനി എ എഫ് സി കപ്പ് ഗ്രൂപ്പ് ഇയില്‍ മത്സരിക്കാനിറങ്ങാം. ബെംഗളുരു ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് ഈസ്റ്റ്ബംഗാളിനാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയില്‍ ബെംഗളുരുവിന് പകരം ഈസ്റ്റ്ബംഗാളിന് അവസരം ലഭിക്കുമായിരുന്നു.

Story first published: Wednesday, February 1, 2017, 13:46 [IST]
Other articles published on Feb 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+