ഐഎസ്എല്‍: ഛേത്രി ഡബിളില്‍ പൂനെയെ മുക്കി ബെംഗളൂരു... പോയിന്റ് പട്ടികയില്‍ തലപ്പത്ത്


പൂനെ: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന ജയം. എവേ മല്‍സരത്തില്‍ പൂനെ സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ബെംഗളൂരുവിന് മികച്ച ജയം സമ്മാനിച്ചത്. രണ്ടു മിനിറ്റിനിടെയാണ് രണ്ടു ഗോള്‍ നേടി ഛേത്രി എതിരാളികളുടെ അന്തകനായത്. 41, 43 മിനിറ്റുകളിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോളുകള്‍. മൂന്നാം ഗോള്‍ 64ാം മിനിറ്റില്‍ മിക്കുവിന്‍റെ വകയായിരുന്നു.
പൂനെയ്‌ക്കെതിരേ നേടിയ ആധികാരിക വിജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബെംഗളൂരു തലപ്പത്തേക്കു കയറി. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായാണ് ബെംഗളൂരു ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്ര തന്നെ പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് തൊട്ടുതാഴെയുള്ളത്. മികച്ച ഗോള്‍ശരാശരിയാണ് ബെംഗളൂരുവിനെ ഒന്നാംസ്ഥാനത്തേക്കുയര്‍ത്തിയത്.
മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല ബെംഗളൂരു- പൂനെ പോരാട്ടം. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം പൂനെയ്ക്കായിരുന്നെങ്കില്‍ ആറു ഷോട്ടുകളാണ് ഇരുടീമും ഗോളിലേക്കു പരീക്ഷിച്ചത്. എന്നാല്‍ കണ്ണടച്ചു തുറക്കും മുമ്പ് ഛേത്രി നേടിയ ഇരട്ടഗോളുകള്‍ പൂനെയെ സ്തബ്ധരാക്കുകയായിരുന്നു. ഈ ഞെട്ടലില്‍ നിന്നും കരകയറാന്‍ അവര്‍ക്കു സാധിച്ചതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications