Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഛേത്രി ഡബിളില്‍ ബെംഗളൂരു... മുംബൈയെ തകര്‍ത്തു, ലീഗില്‍ തലപ്പത്ത്

മുംബൈ: ഐഎസ്എല്ലില്‍ സീസണിന്റെ തുടക്കത്തിലെ മികച്ച പ്രകടനത്തിനു ശേഷം മുംബൈ സിറ്റിക്ക് കഷ്ടകാലം തുടരുകയാണ്. ഹോംഗ്രൗണ്ടില്‍ ബെംഗളൂരു എഫ്‌സിയോട് മുംബൈ കനത്ത തോല്‍വിയേറ്റുവാങ്ങി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മുംബൈയെ ബെംഗളൂരു കെട്ടുകെട്ടിച്ചത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി ഇരട്ടഗോളുമായി ബെംഗളൂരുവിന്റെ വിജയശില്‍പ്പിയായി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബെംഗളൂരു അര്‍ഹിച്ച വിജയം കൂടിയാണിത്. ജയത്തോടെ ചെന്നൈയ്ന്‍ എഫ്‌സിയെ പിന്തള്ളി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. ബെംഗളൂരുവിന് 21ഉം ഒരു മല്‍സരം കുറച്ചു കളിച്ച ചെന്നൈക്ക് 20ഉം പോയിന്റാണുള്ളത്.

1

ഒന്നാം പകുതിക്ക് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പെനല്‍റ്റിയിലൂടെയാണ് ഛേത്രി സന്ദര്‍ശകരെ മുന്നിലെത്തിക്കുന്നത്. ഛേത്രിയെ മുംബൈ സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. പരിചയസമ്പന്നനായ ബെംഗളൂരു നായകന് പിഴച്ചില്ല. മുംബൈ വല പ്രകമ്പനം കൊണ്ടു (1-0).

2

52ാം മിനിറ്റില്‍ മുംബൈയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി ബെംഗളൂരൂ ലീഡുയര്‍ത്തി. ഇത്തവണണയും ഛേത്രി തന്നെയായിരുന്നു സ്‌കോറര്‍. വലതുവിങിലൂടെ കുതിച്ചെത്തിയ ഉദാന്ത സിങ് നല്‍കിയ മനോഹരമായ ക്രോസ് ഛേത്രി വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 66ാം മിനിറ്റില്‍ ബെംഗളൂരുവിന്റ വിജയമുറപ്പാക്കി മിക്കു ഗോള്‍പട്ടികയിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തു. ബോക്‌സിനു പുറത്തു നിന്നുള്ള മിക്കുവിന്റെ താഴ്ന്ന ഫ്രീകിക്ക് ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു. ടീമിന്റെ തോല്‍വിയുടെ ആഘാതം കുറച്ച് 76ാം മിനിറ്റില്‍ ലിയോ കോസ്റ്റയാണ് മുംബൈയുടെ ആശ്വാസഗോള്‍ മടക്കിയത്.

Story first published: Thursday, January 18, 2018, 22:38 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+