Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബ്രേക്കില്ലാതെ ബെംഗളൂരു... ഗോവയും കടന്ന് ഛേത്രിയും സംഘവും (2-1)

1

ഫറ്റോര്‍ഡ: നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലില്‍ അപരാജി കുതിപ്പ് തുടരുകയാണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എഫ്‌സി ഗോവയെ അവരുടെ മൈതാനത്ത് ബെംഗളൂരു ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. ഇരുപകുതികളുമായി രാഹുല്‍ ബേക്കൈ (34ാം മിനിറ്റ്), ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (77) എന്നിവരാണ് ബെംഗളൂരുവിന്റ സ്‌കോറര്‍മാര്‍. 72ാം മിനിറ്റില്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ ഗോള്‍ മടക്കിയത്. ഈ വിജയത്തോടെ ബെംഗളൂരു ലീഗില്‍ തലപ്പത്തുള്ള ഗോവയ്‌ക്കൊപ്പമെത്തി. ഇരുടീമിനും 16 പോയിന്റ് വീതമാണുള്ളത്.

കളിയുടെ ആദ്യ മിനിറ്റുകളില്‍ ഗോവയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്. 10ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവിന്റെ തകര്‍പ്പനൊരു സേവാണ് ഗോവയ്ക്കു ലീഡ് നിഷേധിച്ചത്. തുടര്‍ന്നും ഗോവ തന്നെയാണ് മികച്ചുനിന്നത്. എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായി 34ാം മിനിറ്റില്‍ ബേക്കെയിലൂടെ ബെംഗളൂരു അക്കൗണ്ട് തുറന്നു. താരത്തിന്റെ കന്നി ഐഎസ്എല്‍ ഗോളായിരുന്നു ഇത്. കോര്‍ണറിനൊടുവില്‍ സിസ്‌കോയുടെ ഷോട്ട് ബേക്കെ ഫ്‌ളിക്ക് ചെയ്ത് വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

രണ്ടാംപകുതി തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ പന്ത് കൈകൊണ്ട് മനപ്പൂര്‍വ്വം തട്ടിയിട്ടതിനെ തുടര്‍ന്നു ഗോവന്‍ താരം മുഹമ്മദ് അലിയെ റഫറി രണ്ടാം മഞ്ഞക്കാര്‍ഡും നല്‍കി പുറത്താക്കി. 59ാം മിനിറ്റില്‍ ബെംഗളൂരു താരം ദിമാസ് ഡെല്‍ഗാഡോയെ റഫറി നേരിട്ടു ചുവപ്പ് കാര്‍ഡ് കാണിച്ചു പുറത്താക്കിയതോടെ അവരുടെയും അംഗബലം പത്തായി കുറഞ്ഞു.

72ാം മിനിറ്റില്‍ ബ്രന്‍ഡനിലൂടെ ഗോവ ഗോള്‍ മടക്കി. രണ്ടു ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് കോറോ നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ നിന്നും ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബ്രന്‍ഡന്‍ വലയ്ക്കുള്ളിലാക്കി. എന്നാല്‍ അഞ്ചു മിനിറ്റിനകം ഛേത്രിയുടെ സൂപ്പര്‍ ഗോളില്‍ ബെംഗളൂരു വിജയമുറപ്പിച്ചു. വലതു പാര്‍ശ്വത്തില്‍ നിന്നും ഉദാന്ത സിങ് ബോക്‌സിനുള്ളിലേക്ക് അളന്നു മുറിച്ചു നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഡൈവിങ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലേക്കു തൊടുത്തപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

Story first published: Thursday, November 22, 2018, 21:44 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+