Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബ്രേക്കില്ലാതെ ബെംഗളൂരു... എടിക്കെയും കടന്ന് മുന്നോട്ട്, ജയം 1-0ന്

1

ബെംഗളൂരു: നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഈ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടു തവണ ജേതാക്കളായ എടിക്കെയെയാണ് ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്. 37ാം മിനിറ്റില്‍ വിദേശ താരം എറിക്ക് പാര്‍ത്താലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ വിജയഗോള്‍. 11 മല്‍സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരു ഒന്നാംസ്ഥാനത്തു തുടരുകയാണ്. 16 പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തു തന്നെയാണ്.

ജയിക്കാനായെങ്കിലും അത്ര ആധികാരികമായിരുന്നില്ല ബെംഗളൂരുവിന്റെ പ്രകടനം. കളിയിലാകെ ബെംഗളൂരു ഒരേയൊരു ഗോള്‍ ശ്രമമമാണ് നടത്തിയത്. അതു ലക്ഷ്യം കാണുകയും ചെയ്തു. മറുഭാഗത്ത് എടിക്കെ ജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു വിനയാവുകയായിരുന്നു.

കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ആക്രമണാത്മക ഫുട്‌ബോളാണ് എടിക്കെ കാഴ്ചവച്ചത്. എന്നാല്‍ ഗോളിലേക്കുള്ള ശ്രമങ്ങളൊന്നും ആദ്യ അരമണിക്കൂറില്‍ ഇരുടീമും നടത്തിയില്ല. 37ാം മിനിറ്റില്‍ ബെംഗളൂരു കളിയില്‍ മുന്നിലെത്തി. രാഹുല്‍ ബെക്കെയുടെ പാസില്‍ കീന്‍ ലൂയിസ് ഇടതുവിങില്‍ നിന്നും തൊടുത്ത ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ പാര്‍ത്താലു വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡുമായാണ് ബെംഗളൂരു കളം വിട്ടത്.

57ാം മിനിറ്റില്‍ എടിക്കെയ്ക്കു സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങ് നഷ്ടപ്പെടുത്തി. ലാന്‍സറോറ്റെയുടെ ഫ്രീകിക്കുമായി ബോക്‌സിനുള്ളിലേക്കു കയറിയ ബല്‍വന്ത് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മൂന്നു വാര അകലെ നിന്നും ഷോട്ട് പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. 67ാം മിനിറ്റില്‍ ടീമിനെ ഒപ്പമെത്തിക്കാനുള്ള മറ്റൊരു അവസരം കൂടി ബല്‍വന്ത് പാഴാക്കി. ഇത്തവണ ജോണ്‍സനാണ് അവസരമൊരുക്കിയത്. അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ക്കും ഗോള്‍ നേടാന്‍ ചില അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല.

Story first published: Thursday, December 13, 2018, 22:08 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+