For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ചാംപ്യന്മാരുടെ പോര് ഒപ്പത്തിനൊപ്പം, ബെംഗളൂരുവിനെ പിടിച്ചുകെട്ടി എടിക്കെ (2-2)

രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമായിരുന്നു എടിക്കെ സമനില നേടിയത്

1
2026513

ബെംഗളൂരു: ഐഎസ്എല്ലിലെ അപ്രസക്തമായ 88ാം റൗണ്ടില്‍, നിലവിലെ ചാംപ്യന്മാരും മുന്‍ ജേതാക്കളും തമ്മിലുള്ള പോരാട്ടം 2-2നു സമനിലയില്‍. സ്വന്തം മൈതാനത്തു നടന്ന മല്‍സരത്തില്‍ 2-0ന്റെ വിജയമുറപ്പിച്ച നിലവിലെ ചാംപ്യന്മാരായ ബെംഗളൂരുവിനെ അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കി എടിക്കെ സ്തബ്ധരാക്കി. ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ രണ്ടു ഗോളുകളും. ഡിമാസ് ഡെല്‍ഗാഡോ (18ാം മിനിറ്റ്), വോഗന്‍ ഫ്രേറ്റര്‍ (35) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. എഡു ഗാര്‍ഷ്യ (86), മൈക്കല്‍ സുസൈരാജ് (90) എന്നിവരുടെ ഗോളുകളിലാണ് എടിക്കെ സമനിലയില്‍ കുരുക്കിയത്.

ben

ഇരുടീമുകളും നേരത്തേ തന്നെ പ്ലേഓഫില്‍ കടന്നതിനാല്‍ മല്‍സരഫലം അപ്രസക്തമായിരുന്നു. ബെംഗളൂരുവിന്റെയും എടിക്കെയുടെയും സീസണിലെ അവസാന ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്. കളി സമനിലയില്‍ പിരിഞ്ഞെങ്കിലും പോയിന്റ് നിലയില്‍ മാറ്റമൊന്നുന്നില്ല. എടിക്കെ (34 പോയിന്റ്) രണ്ടാംസ്ഥാനത്തും ബെംഗളുരു (30) മൂന്നാംസ്ഥാനത്തും തുടരുകയാണ്. 39 പോയിന്റുമായി തലപ്പത്തുള്ള എഫ്‌സി ഗോവ ബഹുദൂരം മുന്നിലാണ്.

മല്‍സരഫലത്തിനു പ്രാധാന്യമില്ലാത്തതിനാല്‍ നിരവധി മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ബെംഗളൂരു എട്ടു മാറ്റങ്ങള്‍ വരുത്തിയിരരുന്നു. മറുഭാഗത്ത് എടിക്കെ ടീമില്‍ ആറു മാറ്റങ്ങള്‍ വരുത്തിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഗോള്‍കീപ്പറായിരുന്ന ധീരജ് സിങ് ഈ മല്‍സരത്തിലൂടെ എടിക്കെയ്ക്കു വേണ്ടി അരങ്ങേറി.

എടിക്കെയ്‌ക്കെതിരേ ബെംഗളൂരുവായിരുന്നു മികച്ച ടീം. ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തത് ബെംഗളൂരുവായിരുന്നു. എന്നാല്‍ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ച എടിക്കെ ആവേശ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 18ാം മിനിറ്റില്‍ തകര്‍പ്പനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഡിമാസ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. 35ാം മിനിറ്റില്‍ ഫ്രേറ്ററിലൂടെ അവര്‍ സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തുകയും ചെയ്തു. വലതു വിങിലൂടെ പറന്നെത്തി മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ നല്‍കിയ ക്രോസ് ഫ്രേറ്റര്‍ വലയിലേക്ക് അടിച്ചുകയറ്റി.

രണ്ടാം പകുയില്‍ ഗാര്‍ഷ്യയെയും സുസൈരാജിനെയും പകരക്കാരായി കളത്തിലിറക്കിയതോടെയാണ് എടിക്കെ കളി മെച്ചപ്പെട്ടത്. ബെംഗളൂരു ജയത്തിന്റെ പടിവാതില്‍ക്കെ നില്‍ക്കെയായിയുരുന്നു 86ാം മിനിറ്റില്‍ ഗാര്‍ഷ്യ എടിക്കെയുടെ ആദ്യ ഗോള്‍ മടക്കിയത്. കൃഷ്ണ, വില്ല്യംസ് എന്നിവര്‍ക്കൊപ്പം വണ്‍ ടച്ച് പാസ് കൈമാറി ബോക്‌സിനുള്ളിലേക്കു കയറിയ ഗാര്‍ഷ്യ ബോക്‌സിനകത്ത്, വലതു മൂലയില്‍ നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറി. 90ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഞെട്ടിച്ച് എടിക്കെ സമനില ഗോളും നേടി. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്തു വച്ച് സുസൈരാജ് തൊടുത്ത ഷോട്ട് ബെംഗളൂരു താരം ഖാബ്രയുടെ ദേഹത്ത് തട്ടിയുയര്‍ന്ന് പൊങ്ങി വലയ്ക്കുള്ളില്‍ താഴ്ന്നിറങ്ങിയപ്പോള്‍ ഗോളിക്കു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Story first published: Saturday, February 22, 2020, 21:43 [IST]
Other articles published on Feb 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+