ബെംഗളൂരു: ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ചെന്നൈയ്ന്‍ എഫ്‌സിയുടെ ഒന്നാംസ്ഥാനത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. ജയത്തോടെ ബെംഗളൂരു എഫ്‌സി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളുരു മറികടന്നത്.

നോര്‍ത്ത് ഈസ്റ്റിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബെംഗളൂരു ജയിച്ചുകയറിയത്. 14ാം മിനിറ്റില്‍ യുവാനിന്റെ ഗോളില്‍ ബെംഗളൂരുവാണ് കളിയില്‍ ആദ്യം മുന്നിലെത്തുന്നത്. എന്നാല്‍ ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. പെനല്‍റ്റിയിലൂടെ മാര്‍സെലീഞ്ഞോയാണ് ലക്ഷ്യം കണ്ടത്.
രണ്ടാംപകുതി ആരംഭിച്ച് ആറു മിനിറ്റിനുള്ളില്‍ ബെംഗളൂരു ലീഡ് തിരിച്ചുപിടിച്ചു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി നേടിയ ഈ ഗോള്‍ ബെംഗളൂരുവിന്റെ വിജയമുറപ്പാക്കുകയും ചെയ്തു.

12 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റോടെയാണ് ബെംഗളുരൂ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് പിന്നിലായി ചെന്നൈ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ പൂനെ സിറ്റി (22), എഫ്‌സി ഗോവ (19) എന്നവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.