Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ മച്ചാന്‍സിനെ തരിപ്പണമാക്കി ഛേത്രിപ്പട... ഒന്നാംസ്ഥാനം ബെംഗളൂരു ഭദ്രമാക്കി

ചെന്നൈ: ഐ ലീഗിലെ കിരീടവിജയം ഐഎസ്എല്ലിലും തങ്ങള്‍ക്ക് ആവര്‍ത്തിക്കാനാവുമെന്നു തെളിയിച്ച് ബെംഗളൂരുവിന്റെ പടയോട്ടം തുടരുന്നു. ഐഎസ്എല്ലിന്റെ പ്രഥമ സീസണില്‍ തന്നെ സെമി ഫൈനല്‍ ബെര്‍ത്ത് ബെംഗളൂരു ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സെമിയില്‍ നാലു ടീമുകളിലൊന്ന് ബെംഗളൂരു തന്നെയാവും. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് അവരുടെ മൈതാനത്ത് ബെംഗളൂരു മലര്‍ത്തിയടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു സൂപ്പര്‍ മച്ചാന്‍സിനെ ഛേത്രിക്കൂട്ടം വാരിക്കളയുകയായിരുന്നു. ഈ ജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ബെംഗളൂരു ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. തലപ്പത്തു നില്‍ക്കുന്ന ബെംഗളൂരുവിന് ഇപ്പോള്‍ ഏഴു പോയിന്റിന്റെ ആധികാരിക ലീഡുണ്ട്.

Chennai-Bangalore Match

ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബൊയ്താങ് ഹവോക്കിപ്പ്, മിക്കു, ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി എന്നിവരുടെ ഗോളുകള്‍ക്കാണ് ബെംഗളൂരു ആധികാരിക വിജയം കൊയ്തത്. ചെന്നൈയുടെ ആശ്വാസഗോള്‍ 33ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു.

Chennai-Bangalore Match

ചെന്നൈയുടെ വല കുലുക്കാന്‍ രണ്ടു മിനിറ്റ് മാത്രമേ ബെംഗളൂരുവിനു വേണ്ടി വന്നുള്ളൂ. മല്‍സരമാരംഭിച്ച് രണ്ടാം മിനിറ്റില്‍ത്തന്നെ ഹവോകിപ്പിലൂടെ ബെംഗളൂരൂ ലീഡ് നേടി. ഫെര്‍ണാണ്ടസിലൂടെ ഒന്നാംപകുതിയില്‍ തന്നെ ചെന്നൈ ഗോള്‍ മടക്കിയെങ്കിലും രണ്ടാംപകുതിയില്‍ ബെംഗളൂരു ശക്തമായി തിരിച്ചുവന്നു. 63ാം മിനിറ്റില്‍ മിക്കുവിലൂടെ ലീഡ് തിരിച്ചുപിടിച്ച ബെംഗളൂരു ഇഞ്ചുറിടൈമില്‍ ചെന്നൈയുടെ നാണക്കേട് പൂര്‍ത്തിയാക്കി ഛേത്രിയിലൂടെ മൂന്നാം ഗോളും നേടി. മല്‍സരഫലം സൂചിപ്പിക്കുന്നതുപോലെ ഏരപക്ഷീയമായിരുന്നില്ല ബെംഗളൂരുവിന്റെ വിജയം. കളിയുടെ ഭൂരിഭാഗവും ചെന്നൈക്ക് തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ മിക്കുവിലൂടെ ബെംഗളൂരു ലീഡ് നേടിയതോടെ ചെന്നൈയുടെ കൈയില്‍ നിന്നും കളി വഴുതിപ്പോവുകയായിരുന്നു.

Story first published: Tuesday, February 6, 2018, 22:33 [IST]
Other articles published on Feb 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+