ഐഎസ്എല്‍: ചാംപ്യന്‍മാരെ തകര്‍ത്ത് ബെംഗളൂരു സെമിയിലേക്ക്... മിന്നുന്ന ജയം
കൊല്‍ക്കത്ത: ഹാട്രിക് വിജയത്തോടെ മുന്‍ ഐ ലീഗ് ജേതാക്കളും ഇത്തവണത്തെ അരങ്ങേറ്റക്കാരുമായ ബെംഗളൂരി എഫ്‌സി ഐഎസ്എല്ലിന്റെ സെമി ഫൈനലിന് തൊട്ടരികിലെത്തി. താളം കണ്ടെത്താനാവാതെ തപ്പിത്തടയുന്ന നിലവിലെ ചാംപ്യന്‍മാരായ എടിക്കെയെയാണ് എവേ മല്‍സരത്തില്‍ ബെംഗളൂരു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. മൂന്നം മിനിറ്റില്‍ ജോഡി ഫിഗ്വെറാസിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ബെംഗളൂരു ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വെനിസ്വേലന്‍ സ്‌ട്രൈക്കര്‍ മിക്കു ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

സീസണില്‍ എടിക്കെയുടെ തുടര്‍ച്ചയായ നാലാമത്തെ പരാജയമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ടൂര്‍ണമെന്റി ചരിത്രത്തില്‍ ആദ്യമായാണ് എടിക്കെയ്ക്ക് ഇത്തരമൊരു നാണക്കേട് നേരിടുന്നത്. 13 മല്‍സരങ്ങളില്‍ നിനിന്നു 12 പോയിന്റുമായി എടിക്കെ ലീഗില്‍ എട്ടാംസ്ഥാനത്തു തുടരുകയാണ്. സീസണില്‍ മൂന്നു കളികളില്‍ മാത്രമാണ് എടിക്കെയ്ക്ക് ഇതുവരെ ജയിക്കാനായത്. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ എടിക്കെ ഏഴു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു.

ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ബെംഗളൂരു ഒന്നാംസ്ഥാനം ഒന്നു കൂടി ഭദ്രമാക്കി. 13 മല്‍സരങ്ങളില്‍ 10ലും ജയിച്ച ബെംഗളൂരു നാലെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. 27 പോയിന്റുമായി ഒന്നാമതുള്ള ബെംഗളൂരു രണ്ടാസ്ഥാനക്കാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായുള്ള അകലം നാലു പോയിന്റാക്കി ഉയര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications