മഡ്ഗാവ്: പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി ഫുടിബോള് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. മിസോറാമിനെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ചാണ് ബംഗാള്‍ കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ബംഗാളിന് കൈവന്നിരിക്കുന്നത്.
ആദ്യ സെമി ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും ബംഗാളിനും മിസോറാമിനും ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് ഷോട്ടുകള്‍ വലയിലെത്തിച്ചു. ഇതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ സഡന്‍ഡെത്ത് വേണ്ടിവന്നത്. കേരളവും ഗോവയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെയാണ് ബംഗാള്‍ ഫൈനലില്‍ നേരിടുക