For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെല്‍ജിയത്തിന് തലയെടുപ്പോടെ മടങ്ങാം... ഇത് ഗോള്‍ഡന്‍ ടീം... ഹസാര്‍ഡിന് ബിഗ് സല്യൂട്ട്!!

By Vaisakhan MK

റഷ്യയില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു ബെല്‍ജിയം. ക്വാര്‍ട്ടര്‍ ഫൈനല്‍ കഴിഞ്ഞപ്പോഴേക്കും കിരീടം നേടുമെന്ന് ഉറപ്പിക്കുന്ന തരത്തിലേക്ക് ബെല്‍ജിയം വളര്‍ന്നിരുന്നു. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനോട് കാലിടറി വീണു. ഹൃദയഭേദകമായിരുന്നു ആ തോല്‍വി. കളിയുടെ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ മാത്രം വന്നില്ല. ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയില്‍ അവര്‍ തട്ടിവീഴുകയായിരുന്നു. ഈ ഒരു വേദനയുമായിട്ടാണ് അവര്‍ ലൂസേഴ്‌സ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്.

പക്ഷേ അവരെത്രത്തോളം ആധിപത്യത്തോടെയാണ് കളിച്ചത് എന്ന കാര്യം അദ്ഭുതപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് അവര്‍ തകര്‍ത്തുവിട്ടു. ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം ബെല്‍ജിയത്തിന്റേതാണ് എന്ന് നിസ്സംശയം പറയാം. ഒരുപിടി മികച്ച താരങ്ങളുടെ ഗംഭീര പ്രകടനവും എടുത്ത് പറയേണ്ടതാണ്. അടുത്ത ലോകകപ്പ് കളിക്കാന്‍ ഇതില്‍ കുറച്ചുപേര്‍ ഉണ്ടാവില്ല എന്നതാണ് ബെല്‍ജിയത്തിന് വിഷയം നല്‍കുന്ന കാര്യം. പക്ഷേ റഷ്യയില്‍ നിന്ന് അവര്‍ മടങ്ങുന്നത് മൂന്നാം സ്ഥാനക്കാരെന്ന നേട്ടവുമായി തലയുയര്‍ത്തി തന്നെയാണ്.

ഹസാര്‍ഡിന് ബിഗ് സല്യൂട്ട്

ഹസാര്‍ഡിന് ബിഗ് സല്യൂട്ട്

ബെല്‍ജിയത്തിന് വേണ്ടി ഏത് താരമാണ് ഏറ്റവും നന്നായി കളിച്ചതെന്ന് ചോദിച്ചാല്‍ പല പേരുകളുണ്ടാവും. പക്ഷേ കൃത്യമായ ഉത്തരം ഈഡന്‍ ഹസാര്‍ഡാണ്. ഈ ലോകകപ്പില്‍ ഹസാര്‍ഡിന്റെ പ്രകടനം ബെല്‍ജിയത്തിന്റെ മൊത്തം പ്രകടനത്തെയാണ് സ്വാധീനിച്ചത്. ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനലിലും ഹസാര്‍ഡാണ് താരമായത്. ഹസാര്‍ഡില്‍ നിന്ന് പന്ത് കിട്ടുക തന്നെ എതിരാളികള്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. താരത്തിന്റെ രണ്ട് ഷോട്ടുകള്‍ ഇംഗ്ലീഷ് പ്രതിരോധം വളരെ കഷ്ടപ്പെട്ടാണ് തടഞ്ഞത്. ഇതിനിടെ ബെല്‍ജിയത്തിന്റെ രണ്ടാം ഗോളും ഹസാര്‍ഡിലൂടെ വന്നു. ആദ്യ ഗോള്‍ നേടിയത് മ്യൂണിയറായിരുന്നു. റൊമേലു ലുക്കാക്കുവുമായുള്ള ഒത്തിണക്കവും ഡിബ്രൂയിന്‍ കൂടുതല്‍ മികവിലേക്കയരാനും കാരണം ഹസാര്‍ഡാണ്. ഹസാര്‍ഡിനെ കേന്ദ്രീകരിച്ചായിരുന്നു കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര തന്ത്രങ്ങള്‍ ഒരുക്കിയിരുന്നത്. വിങുകള്‍ മാറികളിക്കാനുള്ള ഹസാര്‍ഡിന്റെ കഴിവാണ് എതിരാളികളെ ഞെട്ടിച്ചത്. ഒപ്പം വേഗതയും അപാരമായ പന്തടക്കവും ഹസാര്‍ഡിനുണ്ടായിരുന്നു.

ഗോള്‍ഡന്‍ ടീം

ഗോള്‍ഡന്‍ ടീം

ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച ടീമാണ് ഇത്തവണ റഷ്യയിലെത്തിയത്. ആ ടീമിനെ ഒരുക്കുന്നതില്‍ ഏറ്റവും സഹായിച്ചത് മാര്‍ട്ടിനസിന്റെ പരിശീലന മികവാണ്. ഇംഗ്ലണ്ടിനെതിരെ കൃത്യമായ ലക്ഷ്യത്തോടെയാണ് അവര്‍ കളിക്കാനിറങ്ങുന്നത്. പ്രതിരോധം മുതല്‍ മുന്നേറ്റം വരെ ഏറ്റവും സജ്ജമായിരുന്നു. എന്‍സോ സിഫോ, യാന്‍ കലമെന്‍സും ചേര്‍ന്ന ടീം 1986ല്‍ നാലാം സ്ഥാനത്തെത്തിച്ചതായിരുന്നു ബെല്‍ജിയത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. എന്നാല്‍ ഹസാര്‍ഡും ടീം ചേര്‍ന്ന് അത് തിരുത്തിയെഴുതിയിരിക്കുകയാണ്. സസ്‌പെന്‍ഷനിലായിരുന്ന മ്യൂണിയര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ബെല്‍ജിയത്തിന്റെ ആക്രമണം ശക്തിപ്പെടുന്നതാണ്. ചാഡ്‌ലിയുടെ ഗംഭീരമായൊരു ക്രോസിന് അതിവേഗം കുതിച്ചെത്തി മ്യൂണിയര്‍ ടീമിന്റെ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഫ്രാന്‍സിനെതിരെ മ്യൂണിയര്‍ കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരഫലം തന്നെ മറ്റൊന്നായേനെ. പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിന്റെ പ്രതിരോധനിര വളരെ കഷ്ടപ്പെട്ടാണ് ബെല്‍ജിയന്‍ താരങ്ങളെ പ്രതിരോധിച്ചത്.

കൗണ്ടര്‍ അറ്റാക്കുകളുടെ കരുത്ത്

കൗണ്ടര്‍ അറ്റാക്കുകളുടെ കരുത്ത്

ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ നിര ഏത് ടീമിന്റേതാണെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേ ഉള്ളൂ. അത് ബെല്‍ജിയത്തിന്റേത് തന്നെയാണ്. ജപ്പാനെതിരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച രീതി അമ്പരിപ്പിക്കുന്നതായിരുന്നു. ഏത് നിമിഷം വേണമെങ്കിലും ഗോള്‍ നേടാനുള്ള കരുത്താണ് ബെല്‍ജിയത്തിനുണ്ടായിരുന്നത്. മൂന്ന് പേരെ പ്രതിരോധത്തിലിറക്കിയാണ് മാര്‍ട്ടിന്‍സ് ടീമില്‍ പരീക്ഷണം നടത്തിയത്. കമ്പനിയും വെര്‍ട്ടോഗനും ഇത് ചുമതല നന്നായി തന്നെ നിറവേറ്റിയിരുന്നു. അതേസമയം നോക്കൗട്ട് ഘട്ടത്തില്‍ ഗംഭീര ഫോമിലേക്കുയര്‍ന്ന കെവിന്‍ ഡിബ്രൂയിനും ഇംഗ്ലണ്ടിനെതിരെയും തകര്‍ത്തു കളിച്ചു. ഡിബ്രൂയിനും തകര്‍പ്പന്‍ ഷോട്ട് ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റുകയായിരുന്നു. നേരത്തെ ബ്രസീലിനെതിരെ ഗോള്‍ നേടുകയും സഹതാരങ്ങള്‍ ഗോളടിക്കാന്‍ അവസരം ഒരുക്കുകയുമായിരുന്നു ഡിബ്രൂയിന്‍ ചെയ്തത്. അതേസമയം ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തി. മുന്നില്‍ നിന്ന് നയിക്കേണ്ട ഹാരി കെയ്ന്‍ നോക്കൗട്ട് ഘട്ടത്തില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. ഒരുഗോള്‍ പോലും താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

തലയുയര്‍ത്തി മടങ്ങാം

തലയുയര്‍ത്തി മടങ്ങാം

റഷ്യയില്‍ നിന്ന് ബെല്‍ജിയത്തിന് തലയുയര്‍ത്തി മടങ്ങാന്‍ ഇനി സാധിക്കും. അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് അവര്‍ സ്വന്തമാക്കിയത്. പക്ഷേ അവരെ സംബന്ധിച്ച് കുറഫച്ച് നഷ്ടങ്ങളും അവര്‍ക്കുണ്ട്. ഇത്തവണത്തെ ടീമില്‍ കളിച്ച മികച്ച താരങ്ങള്‍ ഖത്തര്‍ ലോകകപ്പില്‍ ഉണ്ടാവില്ല എന്നതാണ് പ്രധാനം. വിന്‍സെന്റ് കമ്പനിയെ സംബന്ധിച്ച് ഇത് അവസാനത്തെ ലോകകപ്പാണ്. 32കാരനായ കമ്പനി അടുത്ത യൂറോകപ്പോടെ വിരമിക്കാനാണ് സാധ്യത. ഫെല്ലിനി, വെര്‍ട്ടോഗന്‍, വിറ്റ്‌സെല്‍ എന്നിവരും ഉണ്ടാവാന്‍ സാധ്യതയില്ല. ഹസാര്‍ഡ്, ഡിബ്രൂയിന്‍, ലുക്കാക്കു, കോര്‍ട്ട്വ എന്നിവര്‍ ഖത്തറില്‍ കളിക്കുമെന്നുറപ്പാണ്. വിലപ്പെട്ട താരങ്ങള്‍ പോകുന്നത് ബെല്‍ജിയത്തെ ബാധിക്കുമോ എന്ന് കണ്ടറിയാം. അതേസമയം 2020ലെ യൂറോ കപ്പ് നേടി ഇവര്‍ക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാനായിരിക്കും ടീമിന്റെ ശ്രമം. എന്നാല്‍ ഇവര്‍ പോയാലും മികച്ച യുവതാരങ്ങള്‍ പുറത്തുണ്ടെന്ന് കോച്ച് മാര്‍ട്ടിനസ് പറയുന്നു. ടീമിന്റെ നേട്ടത്തില്‍ മികച്ച വരവേല്‍പ്പാണ് രാജ്യത്ത് ഒരുങ്ങുന്നത്. ഗോള്‍ഡന്‍ ജനറേഷന്‍ എന്നാണ് ഇവരെ വിളിക്കുന്നത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 15, 2018, 15:50 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+