Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെല്‍ജിയം,അര്‍ജന്റീന ആദ്യ പത്തില്‍ ഇല്ല

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെല്‍ജിയം. അടുത്തിടെയെല്ലാം ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ബെല്‍ജിയത്തിന് 1746 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനേക്കാള്‍ 28 പോയിന്റ് മുന്നിലാണ് ബെല്‍ജിയം.യൂറോ 2020 യോഗ്യതാ മത്സരത്തില്‍ കസാക്കിസ്ഥാനെയും സ്‌കോട്‌ലന്‍ഡിനെയും ബെല്‍ജിയം പരാജയപ്പെടുത്തിയിരുന്നു.

belgium

1681 പോയിന്റുമായി ബ്രസീലാണ് മൂന്നാം സ്ഥാനത്തുള്ളത്. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകവെ പ്രതീക്ഷയിലാണ് ബ്രസീല്‍. ആതിഥേയരെന്ന നിലയില്‍ കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നതും മഞ്ഞപ്പടയ്ക്കാണ്. 1652 പോയിന്റുള്ള ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. യുവേഫ നാഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനക്കാരായതാണ് ത്രീ ലയണ്‍സിന് കരുത്തായത്.നാഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പട്ടികയില്‍ കുതിപ്പ് നടത്തി.

രണ്ട് പടി മുന്നോച്ചട്ടുകയറി അഞ്ചാം സ്ഥാനത്താണവര്‍.1631 പോയിന്റാണ് പറങ്കിപ്പടയ്ക്കുള്ളത്. ക്രൊയേഷ്യ,സ്‌പെയിന്‍,ഉറുഗ്വേ,സ്വിറ്റ്‌സര്‍ലന്‍ഡ്,ഡെന്മാര്‍ക്ക് എന്നിവരാണ് ആറ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. 11ാം സ്ഥാനം ജര്‍മനിയും അര്‍ജന്റീനയും പങ്കിടുകയാണ്. രണ്ട് നില മെച്ചപ്പെടുത്തിയാണ് ജര്‍മനി 11ാം സ്ഥാനത്തേക്കെത്തിയത്. റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇരു ടീമിനും ഇതുവരെ സാധിച്ചിട്ടില്ല.ഇറ്റലി 14ാം സ്ഥാനത്തും ചിലി 16ാം സ്ഥാനത്തുമാണ്.

Story first published: Saturday, June 15, 2019, 8:47 [IST]
Other articles published on Jun 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+