Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോകപ്പ് യോഗ്യതാ മത്സരം; ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം

ലണ്ടന്‍: യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, റഷ്യ, ഫിന്‍ലന്‍ഡ് ടീമുകള്‍ക്ക് വിജയം. അതേസമയം മുന്‍ ചാമ്പ്യന്മാരായ ഗ്രീസ് അര്‍മേനിയയോട് തോറ്റു. ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സ്‌കോട്ട്‌ലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ജര്‍മനി എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് എസ്‌റ്റോണിയയേയും പരാജയപ്പെടുത്തി. അന്‍ഡോറയ്‌ക്കെതിരെയാണ് ഫ്രാന്‍സിന്റെ വിജയം.

euro

സ്‌ട്രൈക്കല്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് ബെല്‍ജിയത്തിന്റെ ജയം എളുപ്പമാക്കിയത്. 45+1, 57 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകള്‍. കെവിന്‍ ഡി ബ്രുയിന്‍ 90+2 മിനിറ്റിലും ടീമിനായി സ്‌കോര്‍ ചെയ്തു. ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയം സ്‌കോട്ട്‌ലന്‍ഡിനെതിരെ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ഗോളാക്രമണത്തിലും മുന്നില്‍ നിന്നു ടീം സ്‌കോട്ട്‌ലന്‍ഡിന് അവസരമൊന്നും നല്‍കിയില്ല.

മറ്റു മത്സരഫലങ്ങള്‍: കസാക്കിസ്താന്‍ 4-0 സാന്‍ മരിനോ, സ്ലൊവാക്യ 5-1 അസര്‍ബെയ്ജാന്‍, അര്‍മേനിയ 3-2 ഗ്രീസ്, അല്‍ബാനിയ 2-0 മാള്‍ഡോവ, ഫിന്‍ലിന്‍ഡ് 2-0 ലെയ്‌ഷ്ടേന്‍സ്റ്റിന്‍, റഷ്യ 1-0 സൈപ്രസ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് 1-0 ബെലാറൂസ്, ഹംഗറി 1-0 വെയ്ല്‍സ്, ഫ്രാന്‍സ് 4-0 അന്‍ഡോറ, ഐസ്ലന്‍ഡ് 2-1 തുര്‍ക്കി, ഇറ്റലി 2-1 ബോസ്‌നിയ.

Story first published: Wednesday, June 12, 2019, 12:12 [IST]
Other articles published on Jun 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+