Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ഫോര്‍ട്ട് കിടുക്കി, കലക്കി, തിമിര്‍ത്തു, കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിന് അരികെ

കൊച്ചി: സ്വന്തം ഹാഫില്‍ നിന്ന് ഒരു ഒന്നൊന്നര കുതിപ്പ് ! തടയാനെത്തിയവരെയൊക്കെ കബളിപ്പിച്ച് ബെല്‍ഫോര്‍ട്ട് ഡല്‍ഹി ഡൈനമോസിന്റെ വല കുലുക്കി. അതോടെ കലൂര്‍ സ്റ്റേഡിയം ഒന്നാകെ കുലുങ്ങി ! ഐ എസ് എല്‍ മൂന്നാം സീസണിന്റെ ആദ്യ പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ജയം, 1-0. 65 ാം മിനിറ്റിലായിരുന്നു ഹെയ്ത്തിയില്‍ നിന്നുള്ള മധ്യനിരക്കാരന്റെ സൂപ്പര്‍ ഗോള്‍.

കൊച്ചിയിലെ ഹോംഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഡല്‍ഹിയില്‍ ബുധനാഴ്ചയാണ് രണ്ടാം പാദ സെമി. സമനില മതി കേരളത്തിന് ഫൈനല്‍ ഉറപ്പിക്കാന്‍. ഡിഫെന്‍ഡര്‍ സെഡ്രിക് ഹെങ്‌ബെര്‍ട്ട് ആണ് മാന്‍ ഓഫ് ദി മാച്ച്. 49, 659 പേരാണ് കളികാണാനെത്തിയത്

vineeth

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരുക്കുമാറിയ ഹോസു ഇടത്തെ വിംഗിലും മെഹ്താബ് മധ്യനിരയിലും എത്തി. ഗോള്‍ കീപ്പര്‍ സ്ഥാനത്ത് സന്ദീപ് നന്ദിയും ഇടംപിടിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഇന്നലെ ഇറക്കിയത്. ഹൂസും ഹെങ്ബാര്‍ട്ടും ജിങ്കനും ഹോസുവും ഡിഫെന്‍സില്‍ എത്തിയതോടെ പ്രതിരോധത്തിനു ഇരട്ടി കരുത്താര്‍ജ്ജിച്ചു. എന്നാല്‍, ആദ്യപകുതിയില്‍ തന്നെ ഹൊസു പരുക്കുമായി കളം വിട്ടു.

മറുവശത്ത് ഡല്‍ഹി ഡൈനാമോസ് ഏഴ് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. റൂബന്‍സ് റോക്ക, മാഴ്‌സിലീഞ്ഞ്യോ, മിലന്‍സിംഗ്, ടെബാര്‍,മലൂദ,അനസ്, ഗാഡ്‌സെ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

ആദ്യ മിനിറ്റില്‍ തന്നെ മലൂദയും കീന്‍ ലൂയിസും ചേര്‍ന്ന് നടത്തിയ ഡല്‍ഹിയുടെ ആക്രമണം കോര്‍ണര്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു. പ്രത്യാക്രമണത്തിലൂടെ സി.കെ വിനീതന് ലഭിച്ച സുവര്‍ണ അവസരം തുലച്ചു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ വിനീത് വലയുടെ പുറത്തേക്കാണടിച്ചത്.

രണ്ടാം പകുതിയുടെ ആദ്യമിനിറ്റുകളില്‍ ബ്ലാസറ്റേഴ്‌സ് ഡല്‍ഹിയുടെ ഗോള്‍ മുഖത്ത് തുടരെ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. എന്നാല്‍ ഫിനിഷിംഗില്‍ പാളി. 64 ാം മിനിറ്റില്‍ വിനീത് എടുത്ത ത്രോ ഇന്നില്‍ ഡങ്കന്‍സ് നാസന്റെ മുന്നേറ്റം ഡല്‍ഹി ഗോളി രക്ഷപ്പെടുത്തി.

65 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ നേടി. സ്വന്തം ഹാഫില്‍ വെച്ചു ഹെംഗ്ബര്‍ട്ടിന്റെ പാസില്‍ ഒറ്റയ്ക്കു കുതിച്ച ഹെയ്തി താരം കെവന്‍സ് ബെല്‍ഫോര്‍ട്ട് മുന്നില്‍ തടയാന്‍ എത്തിയ റൂബന്‍ റോക്കോയെയും ഡ്രിബിള്‍ ചെയ്തു അവസാന ശ്രമം നടത്തിയ അനസിനെയും വെട്ടിച്ചുപന്ത് വലയിലാക്കി. സ്റ്റേഡിയം ഇരമ്പി, ഗോള്‍ 1-0. ലീഗില്‍ ബെല്‍ഫോര്‍ട്ടിന്റെ മൂന്നാം ഗോള്‍ ആണിത്.

Story first published: Monday, December 12, 2016, 10:11 [IST]
Other articles published on Dec 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+