Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വിസ്സ് റെക്കോർഡ് തിരുത്താൻ ബെഹ്റാമി റെഡി..

സ്വിറ്റ്സർലാന്റിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വാലോൺ ബെഹ്റാമിക്ക് റഷ്യൻ ലോയകകപ്പിലുടെ സ്വിസ്സ് റെക്കോർഡ് പുസ്തകം തിരുത്താം.സ്വിറ്റ്സർലാന്റിന്റെ അവസാന 23 അംഗ ടീമിൽ പരിശീലകൻ വ്ലാദിമിർ പെറ്റ്ക്കോവിക് ഉൾപ്പെടുത്തിയതോടെ സ്വിറ്റ്സർലാന്റിനായി ഏറ്റവും കൂടുതൽ ലോകകപ്പ് കളിക്കുന്ന താരമാകും വാലോൺ ബെഹ്റാമി.2006 ൽ ജർമനിയിൽ നടന്ന ലോകകപ്പ് മുതൽ തുടർച്ചായി നാല്‌ ലോകകപ്പിൽ കളിക്കുന്ന സ്വിറ്റസർലാൻഡിന്റെ ആദ്യ താരമാണ് ബെഹ്റാമി.ഇറ്റാലിയൻ ക്ലബ്ബായ ഉഡിനെസെയ്ക്കുവേണ്ടിയാണ് മുപ്പത്തിമൂന്നുകാരനായ ബെഹ്റാമി ഇപ്പോൾ കളിക്കുന്നത്.

valon behrami

"അന്തിമ ടീം തിരഞ്ഞെടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി.എങ്കിലും എല്ലാവർക്കും തൃപിതികാരമായ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ സാധിച്ചു.അതുപോലെ ബെഹ്റാമിയെ പോലെ ഇത്രയും പരിചയസമ്പന്നനായ താരത്തെ കൂടാതെ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ അസാധ്യമാണ്.അദ്ദേഹത്തിന്റെ പരിചയസമ്പത് ടീമിന് ഏറെ ഗുണം ചെയ്യും";ടീം പ്രഖ്യാപന വേളയിൽ പെറ്റ്ക്കോവിക് പറഞ്ഞു.


സ്വിസ്സ് പ്രാദേശിക ക്ലബ്ബായ ചിയസ്സോയിലൂടെ കളിച്ചു വളർന്ന താരമാണ് ബെഹ്റാമി.തുടർന്ന് ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിലേക്കെത്തി പിന്നെ ഫിയോറെന്റീന,നാപ്പോളി പ്രീമിയർ ലീഗ് ക്ലബ്ബ്കളായ വെസ്റ്റ് ഹാം,വാറ്ഫോഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ബെഹ്റാമി കളിച്ചു.373 ക്ലബ്ബ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബെഹ്റാമി ദേശീയ ടീമിനായി 78 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.ലോകകപ്പിൽ ആദ്യമായി ചുവപ്പ് കാർഡ് വാങ്ങിയ സ്വിസ്സ് താരംവും ബെഹ്റാമിയാണ്.

Story first published: Tuesday, June 5, 2018, 16:15 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+