Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാന്‍ ബയേണ്‍, പരിശീലകനായി ഇതിഹാസം എത്തും?

ബെര്‍ലിന്‍: ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. നിലവിലെ പരിശീലകന്‍ നിക്കോ കൊവാക്കിനെ പുറത്താക്കി മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങറെ നിയമിക്കാനാണ് ക്ലബ്ബ് പദ്ധതിയിടുന്നത്. ആഴ്‌സണലില്‍ നിന്ന് പടിയിറങ്ങിയ ശേഷം ഒരു ക്ലബ്ബുമായും വെങ്ങര്‍ കരാറിലെത്തിയിരുന്നില്ല.

ഫുട്‌ബോളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അദ്ദേഹം ബയേണിലൂടെ തിരിച്ചെത്തുമെന്ന വാര്‍ത്ത ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിക്ക് കൊവാക്കിനോട് ഒത്തുപോകാന്‍ ബയേണ്‍ താരങ്ങള്‍്ക്ക് സാധിക്കുന്നില്ല. ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌ക്കിയ്ക്കടക്കം അദ്ദേഹത്തോട് വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ നിയമിക്കാന്‍ ബയേണ്‍ തയ്യാറെടുക്കുന്നത്.

arsene-wenger

വെങ്ങനെ കൂടാതെ മറ്റ് ചില പരിശീലകരും ബയേണിന്റെ പട്ടികയിലുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോയും ബയേണിന്റെ പ്രഥമ പരിഗണനിയിലുള്ള പരിശീലകനാണ്. മാക്‌സ്മില്ലിയാനോ അല്ലെഗ്രി, എറിക് ടെന്‍ ഹാഗ്, ഹാന്‍സി ഫ്‌ലിക്, മാര്‍ക്ക് വാന്‍ ബോമല്‍ എന്നിവരെല്ലാം ബയേണിന്റെ പട്ടികയിലുണ്ട്. 70കാരനായ വെങ്ങര്‍ 1996 മുതല്‍ 2018വരെ ആഴ്‌സണലിനെ പരിശീലിപ്പിച്ചു. ഒരു ക്ലബ്ബിനൊപ്പം കൂടുതല്‍ സമയം പരിശീലകനായിരുന്നതിന്റെ റെക്കോഡും വെങ്ങറിന്റെ പേരിലാണ്.

Story first published: Wednesday, November 6, 2019, 17:15 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+