വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബൊറുസിയ ഡോട്മുണ്ടും വെര്‍ഡര്‍ ബ്രെമനും തകര്‍ത്താടി, ബുണ്ടസ് ലിഗയില്‍ അട്ടിമറിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ ബയേണ്‍!!

By കാശ്വിന്‍

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തിരിച്ചടി. എവേ മാച്ചിനിറങ്ങിയ ബയേണിനെ ഹോഫെന്‍ഹെയിം ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി (1-0). ഇരുപത്തൊന്നാം മിനുട്ടില്‍ ആന്ദ്രെ ക്രമാരിചാണ് വിജയ ഗോള്‍ നേടിയത്.

ലീഗില്‍ ഇരുപത്തേഴ് മത്സരങ്ങളില്‍ 51 പോയിന്റുമായി ടി എസ് ജി ഹോഫെന്‍ഹെയിം മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രയും മത്സരങ്ങളില്‍ 65 പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക് രണ്ടാം സ്ഥാനത്തുള്ള ആര്‍ബി ലൈപ്ഷിഷിനേക്കാള്‍ പതിമൂന്ന് പോയിന്റ് മുകളിലാണ്. 26 മത്സരങ്ങളില്‍ 52 പോയിന്റാണ് ലൈപ്ഷിഷിന്.

hoffenheim

ലീഗ് സീസണില്‍ ബയേണിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. ആദ്യപകുതിയില്‍ ആതിഥേയരായ ഹോഫെന്‍ഹെയിം ബയേണിനെ കാഴ്ചക്കാരാക്കി. അതിവേഗ പാസിംഗും അറ്റാക്കിംഗുമായി ഹോഫെന്‍ഹെയിം സീസണിലെ തന്നെ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയിലാണ് ബയേണ്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുത്തത്.

പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് ആദ്യപകുതി അവസാനിക്കും മുമ്പായിരുന്നു. ബൊറൂസിയ ഡോട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹാംബര്‍ഗര്‍ എസ് വിയെ പരാജയപ്പെടുത്തിയപ്പോള്‍ ഇതേ മാര്‍ജിനില്‍ വെര്‍ഡര്‍ ബ്രെമന്‍ ഷാല്‍ക്കെയെയും തോല്‍പ്പിച്ചു. എഫ് സി കൊളോണ്‍ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി.

27 മത്സരങ്ങളില്‍ 50 പോയിന്റുമായി ബൊറുസിയ ഡോട്മുണ്ട്് നാലാം സ്ഥാനത്തും 35 പോയിന്റുള്ള വെര്‍ഡര്‍ബ്രെമന്‍ എട്ടാം സ്ഥാനത്തുമാണ്.

ഗോള്‍ നില

ഹോഫെന്‍ഹെയിം 1-0 ബയേണ്‍ മ്യൂണിക്

എഫ് സി കൊളോണ്‍ 1-0 ഫ്രാങ്ക്ഫര്‍ട്ട്

ബൊറുസിയ ഡോട്മുണ്ട് 3-0 ഹാംബര്‍ഗര്‍

വെര്‍ഡര്‍ ബ്രെമന്‍ 3-0 ഷാല്‍ക്കെ

Story first published: Wednesday, April 5, 2017, 17:21 [IST]
Other articles published on Apr 5, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X