Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോള്‍സ്ബര്‍ഗിനെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തു, ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍മാര്‍, തുടരെ അഞ്ചാം കിരീടം!!

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം തുടരെ അഞ്ചാം തവണും ബയേണ്‍ മ്യൂണിക്കിന്. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. വോള്‍സ്ബര്‍ഗിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തതോടെ 31 മത്സരങ്ങളില്‍ 73 പോയിന്റുമായി ബയേണ്‍ അനിഷേധ്യമായ ലീഡിലേക്ക് ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള ആര്‍ ബി ലൈപ്ഷിഷ് മുപ്പത്തൊന്നാം റൗണ്ടില്‍ എഫ് സി ഇന്‍ഗോസ്റ്റാഡുമായി ഗോള്‍രഹിത സമനിലയായത് ബയേണിന്റെ കിരീടധാരണം ഉറപ്പാക്കി. 31 മത്സരങ്ങളില്‍ 63 പോയിന്റാണ് ലൈപ്ഷിഷിനുള്ളത്. പത്ത് പോയിന്റ് ലീഡില്‍ ബയേണ്‍ നില്‍ക്കുമ്പോള്‍ ലൈപ്ഷിഷിന് പരമാവധി ഒമ്പത് പോയിന്റിന്റെ സാധ്യത മാത്രമേ ഇനിയുള്ളൂ. ഇതാണ് ബയേണിന് ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കിയ സാങ്കേതികത.

കിരീടധാരണം ആറാടി ആഘോഷിച്ചു...

കിരീടധാരണം ആറാടി ആഘോഷിച്ചു...

എവേ മത്സരത്തില്‍ ബയേണ്‍ ആറ് ഗോളുകളാണ് അടിച്ച് കൂട്ടിയത്. അലാബ (19), ലെവന്‍ഡോസ്‌കി (36,45), ആര്യന്‍ റോബന്‍ (66), മുള്ളര്‍ (80), കിമിച് (85) എന്നിവരാണ് ഗോളുകള്‍ നേടിയത്.

റെക്കോര്‍ഡുമായി ഫിലിപ് ലാം വിട വാങ്ങും..

റെക്കോര്‍ഡുമായി ഫിലിപ് ലാം വിട വാങ്ങും..

സീസണോടെ കരിയര്‍ അവസാനിപ്പിക്കുന്ന ബയേണ്‍ ക്യാപ്റ്റന്‍ ഫിലിപ് ലാം ഒമ്പതാം ബുണ്ടസ് ലിഗ കിരീടമാണ് സ്വന്തമാക്കിയത്. എട്ട് ബുണ്ടസ് ലിഗ കിരീടം നേടിയ ഒലിവര്‍ ഖാന്‍, മെഹ്മത് സ്‌കോള്‍, ബാസ്റ്റിയന്‍ ഷൈ്വന്‍സ്റ്റിഗര്‍ എന്നിവരുടെ റെക്കോര്‍ഡ് മറികടന്നു.

ഗോള്‍ നില..

ഗോള്‍ നില..

വോള്‍സ്ബര്‍ഗ് 0-6 ബയേണ്‍ മ്യൂണിക്

മെയിന്‍സ് 05 1-2 ബി ഗ്ലാഡ്ബാച്

ബൊ. ഡോട്മുണ്ട് 0-0 കൊളോണ്‍

ലൈപ്ഷിഷ് 0-0 ഇന്‌ഗോസ്റ്റാഡ്

ഡാംസ്റ്റാഡ് 3-0 ഫ്രീബര്‍ഗ്

വെര്‍ഡര്‍ ബ്രെമന്‍ 2-0 ഹെര്‍ത ബെര്‍ലിന്‍

പോയിന്റ് ടേബിള്‍..

പോയിന്റ് ടേബിള്‍..

ബയേണ്‍ 31 73

ലൈപ്ഷിഷ് 31 63

ഡോട്മുണ്ട് 31 57


Story first published: Sunday, April 30, 2017, 11:48 [IST]
Other articles published on Apr 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+