Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മ്യൂണിക്കില്‍ ഗോള്‍ മഴ, ഹാംബര്‍ഗിനെ ബയേണ്‍ തകര്‍ത്തതറിഞ്ഞാല്‍ ഞെട്ടും !

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് എട്ട് ഗോള്‍ ജയം. ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹാംബര്‍ഗ് എസ് വിയെയാണ് മ്യൂണിക് ക്ലബ്ബ് തകര്‍ത്തു കളഞ്ഞത്. ജയത്തോടെ ലീഗില്‍ 22 മത്സരങ്ങളില്‍ 53 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി. എഫ് സി കൊളോണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ആര്‍ ബി ലൈപ്ഷിഷാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. 22 മത്സരങ്ങളില്‍ 48 പോയിന്റാണ് ലൈപ്ഷിഷിനുള്ളത്.

ബയേണിന്റെ തകര്‍പ്പന്‍ വിജയത്തിനാധാരം പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്കാണ്. പതിനേഴാം മിനുട്ടില്‍ വിദാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ലെവന്‍ഡോസ്‌കി ഇരുപത്തിനാലാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ ലീഡ് ഇരട്ടിയാക്കി. 42, 54 മിനുട്ടുകളില്‍ ലെവന്‍ഡോസ്‌കി ഹാട്രിക്ക് തികച്ചു. അമ്പത്താറാം മിനുട്ടില്‍ അലാബയും 65, 69 മിനുട്ടുകളില്‍ കോമാനും ഗോളുകള്‍ നേടി. എട്ടാമത്തെ ഗോള്‍ എണ്‍പത്തേഴാം മിനുട്ടില്‍ ആര്യന്‍ റോബന്‍ നേടി.

bayernmunichen


ഗോള്‍ നില

ബയെര്‍ ലെവര്‍കുസന്‍ 0-2 മെയിന്‍സ് 05

ബയേണ്‍ മ്യൂണിക് 8-0 ഹാംബര്‍ഗര്‍ എസ് വി

ലൈപ്ഷിഷ് 3-1 എഫ് സി കൊളോണ്‍

ഫ്രീബര്‍ഗ് 0-3 ബൊ. ഡോട്മുണ്ട്

ഡാംസ്റ്റാഡ് 98 1-2 ഓഗ്‌സ്ബര്‍ക്

ഹെര്‍ത ബെര്‍ലിന്‍ 2-0 എയിന്‍ട്രാക്റ്റ്


പോയിന്റ് നില (ടീം, മത്്‌സരം, പോയിന്റ്)

ബയേണ്‍ മ്യൂണിക് 22 53

ലൈപ്ഷിഷ് 22 48

ഡോട്മുണ്ട് 22 40

ഹോഫെന്‍ഹെയിം 21 37

ഹെര്‍ത ബെര്‍ലിന്‍ 22 37

Story first published: Sunday, February 26, 2017, 12:23 [IST]
Other articles published on Feb 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+