Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയും പോളണ്ടും ലോകകപ്പ് യോഗ്യതാ റൗണ്ട് ജയിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്കിനും ആഹ്ലാദിക്കാന്‍ വകയുണ്ടായി

മ്യൂണിക്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനിയും പോളണ്ടും ജയിച്ചപ്പോള്‍ സന്തോഷിച്ചത് ബയേണ്‍ മ്യൂണിക് ക്ലബ്ബ് കോച്ച് കാര്‍ലോ ആന്‍സലോട്ടിയായിരിക്കും. കാരണം ജര്‍മനിയുടെ താരങ്ങളാണ് ജേതാക്കള്‍ക്കായി ഗോളടി നടത്തിയത്. ജര്‍മനി 3-0ന് ചെക് റിപബ്ലിക്കിനെ തകര്‍ത്തപ്പോള്‍ ബയേണ്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ രണ്ട് ഗോളുകള്‍ നേടി. പോളണ്ട് 3-2ന് ഡെന്‍മാര്‍ക്കിനെ മറികടന്നത് ബയേണിന്റെ സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്ക് മികവിലും.

മുള്ളറുടെ ആദ്യ ഗോള്‍ - പതിമൂന്നാം മിനുട്ടില്‍ മധ്യഭാഗത്ത് നിന്ന് മെസുറ്റ് ഒസില്‍ പന്തുമായി കയറുന്നു. പന്ത് ഇടത് വിംഗില്‍ ഗോസെയിലേക്ക്. ബോക്‌സിനുള്ളില്‍ കയറിയ ഒസിലിലേക്ക് ഗോസെ പന്ത് തിരികെ നല്‍കുന്നു. ഒസില്‍ ഷൂട്ട് ചെയ്യാതെ വലത് ഭാഗത്ത് റെഡിയായി നിന്ന മുള്ളറിലേക്ക്. ഫസ്റ്റ് ടൈം പ്ലെയ്‌സിംഗിലൂടെ ഗോള്‍.

30-fifa-world-cup-trophy

മുള്ളറുടെ രണ്ടാം ഗോള്‍ - അറുപത്തഞ്ചാം മിനുട്ടില്‍ ഇടത് ബോക്‌സിന് പുറത്ത് വെച്ച് ഒസില്‍ പന്ത് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വിംഗിലൂടെ ഓടിക്കയറിയ ഹെക്ടറിന്റെ മുന്നിലേക്ക് തള്ളിക്കൊടുത്തു. കുതിച്ചെത്തിയ ഹെക്ടറിന്റെ ഇടങ്കാലന്‍ ഗ്രൗണ്ടര്‍പാസ് പ്ലെയ്‌സിംഗിലൂടെ മുള്ളര്‍ വലക്കുള്ളിലാക്കുന്നു.

ലെവന്‍ഡോസ്‌കിയുടെ ആദ്യഗോള്‍ - ഇരുപതാം മിനുട്ടില്‍, ഇടത് വിംഗിലൂടെ കുതിച്ചെത്തിയ ഗ്രോസിക്കിയുടെ പാസില്‍ ലെവന്‍ഡോസ്‌കിയുടെ ഫസ്റ്റ് ടൈം ടച്ചില്‍ ഗോള്‍.

ലെവന്‍ഡോസ്‌കിയുടെ രണ്ടാം ഗോള്‍ - മുപ്പത്താറാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ. ഗോളിയുടെ ഇടത് ഭാഗത്തേക്ക് തള്ളിക്കൊടുത്ത് അനായാസ ഗോള്‍.

ലെവന്‍ഡോസ്‌കിയുടെ മൂന്നാം ഗോള്‍ - നാല്‍പ്പത്തേഴാം മിനുട്ടില്‍. പ്രതിഭയറിയിക്കുന്ന ഗോള്‍. ബോക്‌സില്‍ നിന്ന് അടിച്ചകറ്റിയ പന്ത് ഹാഫ് ലൈനില്‍ ലെവന്‍ഡോസ്‌കിയും ഡെന്‍മാര്‍ക്ക് പ്രതിരോധ നിരക്കാരും തട്ടിയെടുക്കാന്‍ മത്സരിക്കുന്നു. പന്തുമായി ലെവന്‍ഡോസ്‌കി ഒരൊറ്റക്കുതിപ്പ്, മൂന്ന് പ്രതിരോധനിരക്കാരെ പിറകിലാക്കി ബോള്‍ട്ടിനെ പോലൊരു ഓട്ടം. മനോഹരമായ ഫിനിഷിംഗില്‍ ഹാട്രിക്ക്.

Story first published: Sunday, October 9, 2016, 17:40 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+