Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്ക് വിരാമം: വെങ്ങറെ പരിശീലകനായി വേണ്ടെന്ന് ബയേണ്‍ ചെയര്‍മാന്‍

ബെര്‍ലിന്‍: ആഴ്‌സന്‍ വെങര്‍ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനാവുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബയേണ്‍ മ്യൂണിക്ക് ചെയര്‍മാന്‍ കാള്‍സ് ഹെയ്ന്‍സ് റുമിനിഗി. ബുണ്ട്സ്ലീഗയില്‍ ഫ്രാങ്ക്ഫര്‍ട്ടിനോട് 5-1ന് തോറ്റതോടെ കസേര തെറിച്ച നിക്കോ കൊവാക്കിന് പകരമായി വെങറെ എത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ മാധ്യമമായ ബില്‍ഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ പരിശീലകന്‍മാരെ ക്ലബ്ബ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവാക്കിനെ പുറത്താക്കിയതിന് പിന്നാലെയാണ് വെങര്‍ ബയേണിലെത്തുന്ന റിപ്പോര്‍ട്ടെത്തിയത്. 2018ല്‍ ആഴ്‌സണല്‍ നിന്ന് പടിയിറങ്ങിയ ശേഷം ഒരു ക്ലബ്ബുമായും ആഴ്‌സന്‍ വെങര്‍ കരാറിലെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞിടെ നല്‍കിയ അഭിമുഖത്തില്‍ പരിശീലകനായി തിരിച്ചെത്താനുള്ള അഗ്രഹം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വെങര്‍ ബയേണിലെത്തുമെന്ന അഭ്യൂഹം ശക്തമായി.

arsene wenger

ജര്‍മന്‍ ചാമ്പ്യന്‍ ക്ലബ്ബായ ബയേണിന് ഈ സീസണില്‍ പ്രതാപത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മികച്ചൊരു പരിശീലകനെത്തന്നെയാവും ബയേണ്‍ നിയമിക്കുക. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോ ബയേണിന്റെ പ്രഥമ പരിഗണനിയിലുള്ള പരിശീലകരില്‍ ഒരാളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം പുതിയ കരാറില്‍ അദ്ദേഹം ഒപ്പിട്ടിരുന്നില്ല. മാക്‌സ്മില്ലിയാനോ അല്ലെഗ്രി, എറിക് ടെന്‍ ഹാഗ്, ഹാന്‍സി ഫ്‌ലിക്, മാര്‍ക്ക് വാന്‍ ബോമല്‍ എന്നിവരെല്ലാം ബയേണിന്റെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Friday, November 8, 2019, 10:51 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+