ജര്‍മനിയില്‍ വലിയൊരു ട്വിസ്റ്റ്, ബയേണ്‍ മ്യൂണിക്ക് അത്ഭുതക്കുതിപ്പുകാരായ ലൈപ്ഷിഷിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു, ലൈപ്ഷിഷ് തളരുമോ?
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയിലെ മുന്‍നിരക്കാര്‍ തമ്മിലുള്ള പോരില്‍ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആര്‍ ബി ലൈപ്ഷിഷിനെ തകര്‍ത്തു. ഇതോടെ, പതിനാറ് മത്സരങ്ങളില്‍ 39 പോയിന്റുമായി ബയേണ്‍ മ്യൂണിക് ടേബിളില്‍ ഒന്നാം സ്ഥാനം ബലപ്പെടുത്തി. മൂന്ന് പോയിന്റ് പിറകിലായി ലൈപ്ഷിഷ് രണ്ടാം സ്ഥാനത്ത്. മറ്റ് മത്സരങ്ങളില്‍ ഹെര്‍ത ബെര്‍ലിന്‍ 2-0ന് ഡാംസ്റ്റാഡിനെയും ഫ്രീബര്‍ഗ് 2-1ന് എഫ് സി ഇഗോസ്റ്റാഡിനെയും പരാജയപ്പെടുത്തി. ബയെര്‍ലെവര്‍കുസനും വെര്‍ഡര്‍ ബ്രെമനും എവേ മാച്ചുകളില്‍ സമനിലയില്‍ കുരുങ്ങി.

യൂറോപ്പ് മുഴുവന്‍ ഉറ്റുനോക്കിയ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനായി തിയഗോ അല്‍കന്റാര (17), അലോണ്‍സോ (25), റോബര്‍ട് ലെവന്‍ഡോസ്‌കി (45 പെനാല്‍റ്റി) ഗോളുകള്‍ നേടി. ലൈപ്ഷിഷിന്റെ ഫോസ്ബര്‍ഗ് മുപ്പതാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ടു.
ലീഗ് സീസണില്‍ ലൈപ്ഷിഷിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ബുണ്ടസ് ലിഗയില്‍ കന്നിക്കാരായ ലൈപ്ഷിഷ് അത്ഭുതക്കുതിപ്പാണ് നടത്തുന്നത്. ആദ്യ പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ലൈപ്ഷിഷായിരുന്നു ലീഗില്‍ ഒന്നാം സ്ഥാനത്ത്. പതിനാറാം റൗണ്ടിലാണ് ബയേണ്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത രീതിയില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത്.
ഗോള്‍ നില
ബയേണ്‍ മ്യണിക് 3-0 ആര്‍ ബി ലൈപ്ഷിഷ്
എഫ് സി കൊളോണ്‍ 1-1 ബയെര്‍ ലെവര്‍കുസന്‍
ഇഗോസ്റ്റാഡ് 1-2 ഫ്രീബര്‍ഗ്
ഹെര്‍ത ബെര്‍ലിന്‍ 2-0 ഡാംസ്റ്റാഡ്
ഹോഫെന്‍ഹെയിം 1-1 വെര്‍ഡര്‍ ബ്രെമന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications