Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണിന്റെ ഗോള്‍ ആറാട്ട് !! ജര്‍മനിയില്‍ കിരീടം ഉറപ്പിച്ച് ബയേണ്‍, ലെവന്‍ഡോസ്‌കിക്ക് ഇരുപത്തിനാലാം ഗോള്‍ !!

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് എഫ് സി ഓഗ്‌സ്ബര്‍ഗിനെ തകര്‍ത്തു വിട്ടു.

വെര്‍ഡര്‍ ബ്രെമന്‍, ആര്‍ ബി ലൈപ്ഷിഷ്, ഹാംബര്‍ഗര്‍ എസ് വി ക്ലബ്ബുകളും ജയം കണ്ടപ്പോള്‍ ബൊറുസിയ ഡോട്മുണ്ട് ഷാല്‍ക്കെയുടെ തട്ടകത്തില്‍ സമനിലയില്‍ കുരുങ്ങി.

ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്

ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്

ഹോം മാച്ചില്‍ ബയേണിന് തകര്‍പ്പന്‍ ജയമൊരുക്കിയത് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്കായിരുന്നു. 17, 55, 79 മിനുട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്ക്. സീസണില്‍ പോളിഷ് സ്‌ട്രൈക്കറുടെ ഇരുപത്തിനാലാം ബുണ്ടസ് ലിഗ ഗോളായിരുന്നു മത്സരത്തില്‍ പിറന്നത്.

മുള്ളറും തിളങ്ങി...

മുള്ളറും തിളങ്ങി...

ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ പതിയെ ഫോമിലേക്ക് തിരിച്ചെത്തുകയാണ്. 36, 80 മിനുട്ടുകളില്‍ സ്‌കോര്‍ ചെയ്ത മുള്ളറിന് ഹാട്രിക്കിന് അവസരമുണ്ടായിരുന്നു. പക്ഷേ, നിര്‍ഭാഗ്യം എന്ന് പറയാം മുള്ളറുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇതിന് ശേഷമായിരുന്നു രണ്ട് ഗോളുകള്‍ മുള്ളര്‍ നേടിയത്. തിയഗോ അല്‍കന്റാരയാണ് മത്സരത്തില്‍ ബയേണിന്റെ മറ്റൊരു സ്‌കോറര്‍.

ന്യുവറിന് ശസ്ത്രക്രിയ, സ്വെന്‍ കളത്തില്‍

ന്യുവറിന് ശസ്ത്രക്രിയ, സ്വെന്‍ കളത്തില്‍

ബയേണിന്റെ രണ്ടാം ഗോളി സ്വെന്‍ ഉല്‍റീചിന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി ആദ്യ ലൈനപ്പില്‍ ഇടം നല്‍കി. വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഭാഗ്യം. ഇതിന് കാരണം, ഒന്നാം ഗോളി മാനുവല്‍ ന്യുവര്‍ കാല്‍ പാദത്തിന് ശസ്ത്രക്രിയക്ക് വിധേയനായതാണ്.

 ബയേണിന് തുടരെ ക്ലീന്‍ ഷീറ്റ്..

ബയേണിന് തുടരെ ക്ലീന്‍ ഷീറ്റ്..

തുടരെ അഞ്ചാം മത്സരത്തിലും ബയേണ്‍ മ്യൂണിക് ഗോള്‍ വഴങ്ങിയില്ല. ഗോളി സ്വെന്‍ ഉല്‍റീചിനെ പരീക്ഷിക്കാന്‍ പോലും ഓഗ്‌സ്ബര്‍ഗ് സ്‌ട്രൈക്കര്‍മാര്‍ക്ക് സാധിച്ചില്ല.

ടേബിളിലും ബയേണ്‍ കരുത്തര്‍...

ടേബിളിലും ബയേണ്‍ കരുത്തര്‍...

ബുണ്ടസ് ലിഗ ടേബിളില്‍ 26 മത്സരങ്ങളില്‍ 65 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ആര്‍ ബി ലൈപ്ഷിഷ് 52 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഹോഫെന്‍ഹെയിം 48 പോയിന്റോടെ മൂന്നാമതും ബൊറുസിയ ഡോട്മുണ്ട് 47 പോയിന്റോടെ നാലാം സ്ഥാനത്തും.

ഗോള്‍ നില

ഗോള്‍ നില

ബയേണ്‍ മ്യൂണിക് 6-0 എഫ് സ ഓഗ്‌സ്ബര്‍ഗ്

ഷാല്‍ക്കെ 1-1 ബൊറുസിയ ഡോട്മുണ്ട്

ഹാംബര്‍ഗര്‍ എസ് വി 2-1 എഫ് സി കൊളോണ്‍

ആര്‍ ബി ലൈപ്ഷിഷ് 4-0 ഡാംസ്റ്റാഡ്

ഫ്രീബര്‍ഗ് 2-5 വെര്‍ഡര്‍ ബ്രെമന്‍

ഫ്രാങ്ക്ഫര്‍ട്ട് 0-0 ഗ്ലാഡ്ബാച്‌

Story first published: Sunday, April 2, 2017, 11:46 [IST]
Other articles published on Apr 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+