Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണ്‍ മ്യൂണിക് ബുണ്ടസ് ലീഗ ചാമ്പ്യന്മാര്‍; കിരീടനേട്ടം തുടര്‍ച്ചയായ ഏഴാം തവണ

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് ചാമ്പ്യന്മാരായി. തുടര്‍ച്ചയായ ഏഴാം തവണയാണ് ക്ലബ്ബിന്റെ കിരീടനേട്ടം. സീസണിലെ അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന ബയേണ്‍ എന്‍ട്രാക്ട് ഫ്രാങ്കഫുര്‍ട്ടിനെ 5-1 എന്ന സ്‌കോറിലാണ് തോല്‍പ്പിച്ചത്. ടീമിനായി അവസാന മത്സരം കളിക്കാനിറങ്ങിയ സൂപ്പര്‍ താരങ്ങളായ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും ഗോള്‍ നേടി.

bayernmunich

കിങ്സ്ലി കോമാന്‍ (4), ഡേവിഡ് അലാബ (53), റെനാറ്റോ സാഞ്ചെസ് (58) എന്നിവരുടെ ഗോളില്‍ മുന്നിലെത്തിയ ബയേണ്‍ റിബെറിക്കും (72) റോബനും (78) ഗോള്‍ നേടാനായതോടെ ഇരട്ടിമധുരത്തോടെയാണ് കിരീടം സ്വന്തമാക്കിയത്. സെബാസ്റ്റ്യന്‍ ഹാളര്‍ (50) ഫ്രാങ്ക്ഫുര്‍ട്ടിനായി സ്‌കോര്‍ ചെയ്തു. ജയത്തോടെ ബയേണ്‍ 34 മത്സരങ്ങളില്‍ 78 പോയന്റ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് 76 പോയന്റുമായി തൊട്ടടുത്തെത്തി. 22 ഗോളുകളുമായി ബയേണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് ലീഗിലെ ടോപ് സ്‌കോറര്‍.

സീസണില്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന ബയേണിന് ഡോട്ട്മുണ്ട് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. കഴിഞ്ഞമാസം അലിയന്‍സ് അരീനയില്‍ ബൊറൂസ്സിയയെ തോല്‍പ്പിച്ചതോടെയാണ് ബയേണ്‍ മുന്നില്‍ കടക്കുന്നത്. അടുത്ത സീസണില്‍ റോബനും റിബറിയുമില്ലാതെയാകും ക്ലബ്ബ് കളിക്കാനിറങ്ങുക. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലിറോയ് സാനെ ഉള്‍പ്പെടെയുള്ള കളിക്കാരെ ക്ലബ്ബ് നോട്ടമിട്ടിട്ടുണ്ട്.

2007 ല്‍ മാഴ്സെയില്‍ നിന്ന് ബയേണിലെത്തിയ റിബറിയുടെ ഒന്‍പതാം ലീഗ് കിരീടമാണിത്. ഒരു താരം ഒമ്പത് കിരീടം നേടുന്നതും ഇതോടെ ചരിത്രമായി. ബയേണിനായി 273 മത്സരത്തില്‍ നിന്നും 86 ഗോളുകളും റിബറി നേടി. 2009 ല്‍ ബയേണിലെത്തിയ റോബന്‍ എട്ട് കിരീടങ്ങള്‍ ടീമിനൊപ്പം സ്വന്തമാക്കി. 201 മത്സരങ്ങളില്‍ റോബന്‍ 99 ഗോളുകളാണ് റോബന്റെ സമ്പാദ്യം.

Story first published: Sunday, May 19, 2019, 9:23 [IST]
Other articles published on May 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+