Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരാര്‍ 2018 വരെ, ഫിലിപ് ലാം 2017 ല്‍ വിരമിച്ചേക്കും, ശരീരം വഴങ്ങുന്നില്ലെന്ന് തോന്നിത്തുടങ്ങിയോ താരത്തിന് ?

മ്യൂണിക്: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ് ബയേണ്‍ മ്യൂണിക് ക്യാപ്റ്റന്‍ ഫിലിപ് ലാം. സീസണ്‍ അവസാനിക്കുന്നതോടെ പ്ലെയിംഗ് കരിയര്‍ അവസാനിപ്പിക്കുവാനാണ് ലാം പദ്ധതിയിടുന്നത്. പ്രായം മുപ്പത്തിമൂന്ന് പൂര്‍ത്തിയായി ലാമിന്. ഇപ്പോഴും ലെഫ്റ്റ്ബാക്കില്‍ പ്രായത്തെ വെല്ലുന്ന മികവ് ജര്‍മന്‍ താരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബയേണുമായി 2018 വരെയാണ് ലാമിന് കരാറുള്ളത്. എന്നാല്‍, അടുത്തൊരു സീസണ്‍ കൂടി ഇതേ നിലവാരത്തില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്ന തിരിച്ചറിവിലാണ് ഫിലിപ് ലാം.

താന്‍ ഒമ്പത് മാസം മുമ്പ് പറഞ്ഞിരുന്നു 2017 ല്‍ വിരമിക്കുമെന്ന്, ആ തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. നടപ്പ് സീസണ്‍ പൂര്‍ത്തിയാകാന്‍ ഏഴ് മാസം ശേഷിക്കുന്നു. കിരീട ജയങ്ങളെ മാനദണ്ഡമാക്കിയല്ല വിരമിക്കല്‍ തീരുമാനം. ആരോഗ്യത്തിന്റെ വഴക്കമാണ് പ്രധാനം - ഫിലിപ് ലാം പറഞ്ഞു.

philipplahmoneindia

ബയേണ്‍ മ്യൂണിക്കുമായി 2018 വരെ കരാര്‍ നിലനിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ഇനിയും സമയമുണ്ട്- ലാം പറഞ്ഞു. ബയേണ്‍ മ്യൂണിക്കില്‍ ഇരുപത്തിരണ്ട് വര്‍ഷമായി ലാം. സീനിയര്‍ ടീമിന്റെ ഭാഗമായിട്ട് ഇത് പന്ത്രണ്ടാം സീസണ്‍. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഇത്തവണ പന്ത്രണ്ട് മത്സരങ്ങളില്‍ കളിക്കാനിറങ്ങി. രണ്ട് ഗോളുകളും നേടി.

Story first published: Wednesday, November 9, 2016, 17:43 [IST]
Other articles published on Nov 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+