ബെര്‍ലിന്‍: ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക് കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ ബയേണ്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ബയേര്‍ ലെവര്‍ക്യുസനെ തകര്‍ത്തു. എവേ മല്‍സരത്തില്‍ ലെവര്‍ക്യൂസനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് നിലവിലെ ചാംപ്യന്മാര് നടത്തിയത്.
32ാം മിനിറ്റില്‍ ജാവി മാര്‍ട്ടിനസിന്റെ ാേഗളിലൂടെയാണ് ബയേണ്‍ അക്കൗണ്ട് തുറന്നത്. 59ാം മിനിറ്റില്‍ ഫ്രഞ്ച് പ്ലേമേക്കര്‍ ഫ്രാങ്ക് റിബറി ടീമിന്റെ ലീഡുയര്‍ത്തി. ഈ സീസണില്‍ റിബറിയുടെ ആദ്യ ഗോളായിരുന്നു ഇത്. 70ാം മിനിറ്റില്‍ കെവിന് വോളന്റ് ലെവര്‍ക്യൂസനായി ഗോള്‍ മടക്കി. എന്നാല്‍ ബയേണിന് ഗോള്‍ദാഹം തീര്‍ന്നിരുന്നില്ല. ഇഞ്ചുറിടൈമില്‍ ജെയിംസ് റോഡ്രിഗസ് ബയേണ്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു റോഡ്രിഗസിന്റെ ഗോള്‍.
ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ബയേണ്‍ 14 പോയിന്റിന്റെ ആധികാരിക ലീഡ് കരസ്ഥമാക്കി. 17 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 13ലും ജയിച്ച ബയേണ്‍ രണ്ടു കളികളില്‍ വീതം സമനിലയും തോല്‍വിയുമേറ്റുവാങ്ങി. 41 പോയിന്റാണ് ബയേണിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാംസ്ഥാനക്കാരായ ഷാല്ക്കെയ്ക്കു 30 പോയിന്റ് മാത്രമേയുള്ളൂ.