Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ്: പിഎസ്ജിക്കെതിരേ ബയേണിന് മിന്നും ജയം

ക്ലാഗെന്‍ഫര്‍ട്ട് (ഓസ്ട്രിയ): പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് (ഐസിസി) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ രണ്ടാം മല്‍സരത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌നെയാണ് (പിഎസ്ജി) ബയേണ്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം.

bayern munich

മല്‍സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം രണ്ടാംപകുതിയില്‍ ബയേണ്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ജാവി മാര്‍ട്ടിനെസ് (60ാം മിനിറ്റ്), റെനറ്റോ സാഞ്ചസ് (68), ജോഷുഹ സിര്‍ക്‌സീ (78) എന്നിവരാണ് ബയേണിനു വേണ്ടി സ്‌കോര്‍ ചെയ്തത്. 31ാം മിനിറ്റില്‍ ടിമോത്തി വേഹിന്റെ വകയായിരുന്നു പിഎസ്ജിയുടെ മല്‍സരത്തിലെ ഏക ഗോള്‍.

മികച്ച ഗോള്‍ മാര്‍ജിനില്‍ നേടിയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാട്ടുകാരും ബദ്ധവൈരികളുമായ ബൊറൂസ്യ ഡോട്മുണ്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും ബയേണിനായി. നേരത്തെ, അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഡോട്മുണ്ട് 1-0ന് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു.

Story first published: Sunday, July 22, 2018, 11:50 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+