മ്യൂണിക്ക്: ജര്‍മന്‍ ലീഗിന്റെ പുതിയ സീസണിന് വിസില്‍ മുഴങ്ങി. സീസണിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഹൊഫെന്‍ഹെയിമിനെ തോല്‍പ്പിച്ചു. ആവേശകരമായ മല്‍സരത്തില്‍ ബയേണ്‍ 3-1നാണ് ഹൊഫെന്‍ഹെയിമിനെ പരാജയപ്പെടുത്തിയത്.
കളിയുടെ അവസാന 10 മിനിറ്റില്‍ രണ്ട് ഗോളുകള്‍ അടിച്ചാണ് ബയേണ്‍ സീസണില്‍ വിജയത്തോടെ തുടങ്ങിയത്. ബയേണിനു വേണ്ടി തോമസ് മുള്ളര്‍ (23ാം മിനിറ്റ്), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (82), ആര്യന് റോബന് (90) എന്നിവരാണ് വലകുലുക്കിയത്. 57ാം മിനിറ്റില്‍ ആദം സലായിയുടെ വകയായിരുന്നു ഹൊഫെന്‍ഹെയിമിന്റെ ഗോള്‍.