Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ബയേണ്‍; ബാഴ്‌സലോണയ്ക്കും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

ലണ്ടന്‍/ബാഴ്‌സലോണ/ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 3-2നാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. ഡോര്‍ട്ട്മുണ്ടിന്റെ തട്ടകത്തിലായിരുന്നു ബയേണിന്റെ ജയം. 27ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് വ്യക്തമായി.

ബയേണ്‍

45ാം മിനുട്ടില്‍ മാര്‍ക്കോ റൂസിലൂടെ ഡോര്‍ട്ട്മുണ്ട് ലീഡെടുത്തെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് ഡേവിഡ് അലാബയിലൂടെ ബയേണ്‍ സമനില പിടിച്ചു. 48ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ബയേണിനെ മുന്നിലെത്തിച്ചപ്പോള്‍ 80ാം മിനുട്ടില്‍ ലിറോയ് സാനെ ബയേണിന് മൂന്നാം ഗോളും സമ്മാനിച്ചു. 83ാം മിനുട്ടില്‍ എര്‍ലിങ് ഹാലന്‍ഡാണ് ഡോര്‍ട്ട്മുണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്. 18 പോയിന്റുള്ള ബയേണാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. 15 പോയിന്റുള്ള ഡോര്‍ട്ട്മുണ്ട് മൂന്നാം സ്ഥാനത്താണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടനെ 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. 19ാം മിനുട്ടില്‍ ബെര്‍നാഡിന്റെ ഗോളില്‍ എവര്‍ട്ടന്‍ ആദ്യം വലകുലുക്കി. എന്നാല്‍ ആറ് മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ യുണൈറ്റഡ് സമനില പിടിച്ചു. 32ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ഇഞ്ചുറി ടൈമില്‍ ഇത്തവണ യുണൈറ്റഡ് ടീമിലെത്തിച്ച എഡിന്‍സന്‍ കവാനിയും യുണൈറ്റഡിനായി വലകുലുക്കി. 10 പോയിന്റുള്ള യുണൈറ്റഡ് 14ാം സ്ഥാനത്താണ്. 13 പോയിന്റുള്ള എവര്‍ട്ടന്‍ ആറാം സ്ഥാനത്തും.

ചെല്‍സി

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡിനെ 4-1ന് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷമാണ് ചെല്‍സിയുടെ തിരിച്ചുവരവ്. 9ാം മിനുട്ടില്‍ ഡേവിഡ് മക്‌ഗോള്‍ഡ്രിക്ക് ഷെഫീല്‍ഡിനെ മുന്നിലെത്തിച്ചപ്പോള്‍ 23ാം മിനുട്ടില്‍ താമി എബ്രഹാം ചെല്‍സിക്ക് സമനില സമ്മാനിച്ചു. 34ാം മിനുട്ടില്‍ ബെഞ്ചമിന്‍ ചില്‍വെല്‍ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 77ാം മിനുട്ടില്‍ തിയാഗോ സില്‍വ ചെല്‍സിക്ക് മൂന്നാം ഗോള്‍ നേടിക്കൊടുത്തപ്പോള്‍ 80ാം മിനുട്ടില്‍ തിമോ വെര്‍ണര്‍ ചെല്‍സിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. 15 പോയിന്റുള്ള ചെല്‍സി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്.

ബാഴ്‌സലോണ

സ്പാനിഷ് ലീഗില്‍ ബെറ്റിസിനെ ബാഴ്‌സലോണ 5-2ന് തോല്‍പ്പിച്ചു. 22ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെ ബാഴ്‌സലോണയെ മുന്നിലെത്തിച്ചപ്പോള്‍ 33ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ പെനാല്‍റ്റി പാഴാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് അന്റോണിയോ സനാബ്രിയെ ബെറ്റിസിനായി ഒരു ഗോള്‍ നേടി. 49ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാനും 61ാം മിനുട്ടിലും 82ാം മിനുട്ടിലും ലയണല്‍ മെസ്സിയും 90ാം മിനുട്ടില്‍ പെഡ്രിയുമാണ് ബാഴ്‌സലോണയ്ക്കുവേണ്ടി വലകുലുക്കിയത്. 73ാം മിനുട്ടില്‍ ലോറനാണ് ബെറ്റിസിന്റെ രണ്ടാം ഗോള്‍ നേടിയത്. 11 പോയിന്റുള്ള ബാഴ്‌സ എട്ടാം സ്ഥാനത്താണ്.

Story first published: Sunday, November 8, 2020, 11:42 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+