സൂപ്പര്‍ താരങ്ങളുടെ ഗോളടി..
റോബര്‍ട് ലെവന്‍ഡോസ്കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാങ്ക് റിബറി, ആര്യന് റോബന് എന്നീ സൂപ്പര്‍സ്റ്റാറുകളും ബയേണിനായി സ്കോര്‍ ചെയ്തു. ഗ്യുറേറോ ബൊറുസിയയുടെ ഗോള്‍ നേടി. സീസണില്‍ ലെവന്‍ഡോസ്കി ഇരുപത്താറ് ബുണ്ടസ് ലിഗ ഗോളുകള്‍ പൂര്‍ത്തിയാക്കി.
റിബറിയുടെ ഫസ്റ്റ് ടൈം ഷോട്ട്..
നാലാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയാണ് ബയേണിന്റെ ആധിപത്യത്തിന് തുടക്കമിട്ടത്. ഫിലിപ് ലാമിന്റെ ക്രോസില്‍ പതിനാറ് വാര അകലെ നിന്ന് ഫസ്റ്റ് ടൈം ഷോട്ടിലൂടെയാണ് റിബറിയുടെ സ്കോറിംഗ്.
ലെവന്‍ഡോസ്കിയുടെ ഫ്രീകിക്ക്...
പത്താം മിനുട്ടില്‍ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്കി മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി.
ഇരുപതാം മിനുട്ടില്‍ ഗ്യുറേറോയുടെ ഗോളില്‍ ബൊറൂസിയ ഡോട്മുണ്ട് ഒരു ഗോള്‍ മടക്കി.
റോബന്റെ ട്രേഡ് മാര്‍ക്ക് സ്കോറിംഗ്..
ആദ്യ പകുതിയില്‍ 2-1ന് പിരിഞ്ഞ ബയേണ്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ഡച്ച് താരം ആര്യന് റോബന്റെ ട്രേഡ് മാര്‍ക്ക് സ്കോറിംഗിലൂടെ ഗോളടി തുടര്‍ന്നു.
വലത് വിംഗില്‍ നിന്ന് ബോക്സിനുള്ളിലേക്ക് തുളച്ച് കയറി റോബന് ഇടങ്കാല് കൊണ്ട് തൊടുത്ത ഷോട്ട് വല കുലുക്കി (3-1).
അറുപത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബയേണിന്റെ നാലാം ഗോള്‍. ലെവന്‍ഡോസ്കിയെ ബൊറുസിയ ഗോള്‍ കീപ്പര്‍ റോമന്‍ ബുര്‍കി വീഴ്ത്തിയതിനായിരുന്നു ഇത്. കിക്കെടുത്ത പോളിഷ് സ്ട്രൈക്കര്‍ ലക്ഷ്യം കണ്ടു.
ബൊറുസിയ-ബയേണ്‍ പോരാട്ടം 26ന് കാണാം
ഈ മാസം 26ന് ജര്‍മന്‍ കപ്പ് സെമിഫൈനലിലും ബയേണ്‍ മ്യൂണിക്-ബൊറുസിയ ഡോട്മുണ്ട് ഫൈറ്റ് കാണാം. മധുരപ്രതികാരം ചെയ്യാന്‍ ബൊറുസിയക്കുള്ള അവസരമാണത്.
ഗോള്‍ നില
ബയേണ്‍ മ്യൂണിക് 4-1 ബൊറുസിയ ഡോട്മുണ്ട്
എഫ് സി കൊളോണ്‍ 2-3 ബൊറുസിയ ഗ്ലാഡ്ബാച്
ഷാല്‍ക്കെ 4-1 വോള്‍സ്ബര്‍ഗ്
ഹാംബര്‍ഗര്‍ 2-1 ഹോഫെന്‍ഹെയിം
ലൈപ്ഷിഷ് 1-0 ബയെര്‍ ലെവര്കുസന്
ഫ്രീബര്‍ഗ് 1-0 മെയിന്‍സ് 05