വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റെക്കോഡിട്ട് ലെവന്‍ഡോസ്‌കി; വിജയം തുടര്‍ന്ന് ബയേണ്‍ മ്യൂണിക്ക്

ലെവര്‍ക്കൂസന്‍: ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബയേണ്‍ മ്യൂണിക്ക്. ബയേര്‍ ലെവര്‍ക്കൂസനെ രണ്ടിനെതിരേ നാല് ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തത്. ജയത്തോടെ 30 മത്സരത്തില്‍ നിന്ന് 70 പോയിന്റുകളുമായി ബയേണ്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. ലീഗ് പുനരാരംഭിച്ച ശേഷം തോല്‍വി അറിയാതെയാണ് ബയേണിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 29 മത്സരത്തില്‍ നിന്ന് 60 പോയിന്റാണുള്ളത്. ലെയ്പ്‌സിഗാണ് (59) മൂന്നാം സ്ഥാനത്ത്. സന്ദര്‍ശകരായെത്തിയ ബയേണിന് 10ാം മിനുട്ടില്‍ പ്രഹരമേറ്റു. അലാറിയോയാണ് ആതിഥേയര്‍ക്കുവേണ്ടി ഗോള്‍ നേടിയത്. പൊരുതിക്കളിച്ച ബയേണിനുവേണ്ടി 27ാം മിനുട്ടില്‍ കിങ്സ്ലി കോമാന്‍ ഗോള്‍ മടക്കി. 42ാം മിനുട്ടില്‍ ലിയോന്‍ ഗൊറീസ്‌ക, 45ാം മിനുട്ടില്‍ സെര്‍ജി ഗ് നാബ്രി എന്നിവരും ബയേണിനായി വലകുലുക്കിയതോടെ ആദ്യ പകുതി 3-ന് ബയേണിന് സ്വന്തം.

66ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ലീഡ് ഉയര്‍ത്തിയപ്പോള്‍ 89ാം മിനുട്ടില്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ലെവര്‍ക്കൂസനായി രണ്ടാം ഗോള്‍ നേടി. മത്സരത്തിലൂടെ ടീമിലെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി പുതിയൊരു വ്യക്തിഗത റെക്കോഡും സ്വന്തമാക്കി. സീസണില്‍ 44 ഗോളുകളാണ് ലെവന്‍ഡോസ്‌കി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബുണ്ടസ്ലീഗയില്‍ മാത്രം 30 ഗോളാണ് പോളണ്ട് താരം സ്വന്തം പേരിലാക്കിയത്. കൂടാതെ തുടര്‍ച്ചയായ അഞ്ചാം സീസണാണ് 40 ഗോളിന് മുകളില്‍ ലെവന്‍ഡോസ്‌കി വലകുലുക്കുന്നത്. ബുണ്ടസ്ലീഗയില്‍ 30 ഗോളിന് മുകളില്‍ ലെവന്‍ഡോസ്‌കി നേടുന്നത് ഇത് മൂന്നാം തവണയാണ്. ബയേണിനൊപ്പം 30 ഗോളിന് മുകളില്‍ കൂടുതല്‍ തവണ നേടുന്ന താരമെന്ന ബഹുമതി ജെറാഡ് മുള്ളറിന്റെ പേരിലാണ്.

bayernmunich

ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയടക്കം പല സൂപ്പര്‍ ക്ലബ്ബുകളും ബയേണിനെ സമീപിച്ചിരുന്നുവെങ്കില്‍ ക്ലബ്ബ് വിടാന്‍ അദ്ദേഹം തയ്യാറായില്ല. കൊറോണ ബാധിതരായ പാവങ്ങളെ സഹായിക്കുന്നതിനായി ഫുട്‌ബോള്‍ താരങ്ങള്‍ നടത്തിയ ക്യാമ്പെയിനില്‍ വന്‍ തുക ലെവന്‍ഡോസ്‌കി സംഭാവനയായി നല്‍കിയിരുന്നു. ബുണ്ടസ്ലീഗയിലെ മറ്റ് മത്സരങ്ങളില്‍ ഹോഫന്‍ഹെയിം ഡുസല്‍ഡോര്‍ഫ് മത്സരം 2-2, ലെയ്പ്‌സിഗ് പഡീര്‍ബോണ്‍ മത്സരം 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടിനെ മെയ്ന്‍സ് 2-0ന് പരാജയപ്പെടുത്തി. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 10ഓടെ നിര്‍ത്തിവെച്ച ഫുട്‌ബോള്‍ ലീഗുകള്‍ മെയ് അവസാന വാരത്തോടെയാണ് പുനരാരംഭിച്ചത്. ആദ്യമായി പുനരാരംഭിച്ച ലീഗ് ബുണ്ടസ്ലീഗയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ 17ന് ആരംഭിക്കും. ലാലിഗയും സീരി എയും ജൂണ്‍ പകുതിയോടെ ആരംഭിക്കും. കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലീഗുകള്‍ നടക്കുന്നത്.

Story first published: Sunday, June 7, 2020, 13:09 [IST]
Other articles published on Jun 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X