For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫൈവ്സ്റ്റാര്‍ ചെല്‍സി, ഡബിളടിച്ച് ഹിഗ്വയ്‌നും ഹസാര്‍ഡും... ബയേണിന് ഷോക്ക്; ഡോട്മുണ്ടിന് സമനില

ലണ്ടന്‍/മ്യൂണിക്ക്/പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സി തകര്‍പ്പന്‍ വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണിന് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. 25ാം റൗണ്ട്മല്‍സരത്തില്‍ ചെല്‍സി 5-0ന് ഹഡ്ഡേര്‍സ്ഫീല്‍ഡ് ടൗണിനെ തരിപ്പണമാക്കുകയായിരുന്നു.

ഇരട്ട ഗോള്‍ വീതം നേടിയ ഗോണ്‍സാലോ ഹിഗ്വയ്‌നും ഈഡന്‍ ഹസാര്‍ഡുമാണ് ഹോംഗ്രൗണ്ടില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഡേവിഡ് ലൂയിസാണ് ചെല്‍സിയുടെ മറ്റൊരു സ്‌കോറര്‍. വിജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറാനും ബ്ലൂസിനായി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് ന്യൂകാസിലിനെയും ക്രിസ്റ്റല്‍ പാലസ് 2-0ന് ഫുള്‍ഹാമിനെയും വോള്‍വ്‌സ് 3-1ന് എവര്‍ട്ടനെയും കാര്‍ഡിഫ് സിറ്റി 2-0ന് ബേണ്‍മൗത്തിനെയും പരാജയപ്പെടുത്തി. അതേസമയം, 20ാം റൗണ്ട് മല്‍സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസനാണ് 3-1ന് ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ചത്.

germanleague

ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണ് എവേ മല്‍സരത്തില്‍ ബയേണ്‍ ലെവര്‍ക്യൂസനെതിരേ തോല്‍വി വഴങ്ങിയത്. ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ബൊറൂസ്യ ഡോട്മുണ്ട് 1-1ന് ഫ്രാങ്ക്ഫര്‍ട്ടിനെതിരേ സമനില വഴങ്ങുകയും ചെയ്തു. എന്നാല്‍, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യയുമായും ബയേണുമായും ഏഴ് പോയിന്റിന്റെ ലീഡ് ഡോട്മുണ്ട് തുടരുകയാണ്. ഫ്രഞ്ച് ലീഗില്‍ മൊണാക്കോ 2-1ന് ടൊലുസിനെ തോല്‍പ്പിച്ചു. മല്‍സരത്തില്‍ മൊണാക്കോയ്ക്കു വേണ്ടി സെക് ഫെബ്രഗസ് ആദ്യമായി വലക്കുലുക്കി.

Story first published: Sunday, February 3, 2019, 12:55 [IST]
Other articles published on Feb 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+