Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാല്‍ക്കെയെ തകര്‍ത്ത് ബയേണ്‍ സെമിയില്‍, താരമായത് പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍!!

മ്യൂണിക്: ഷാല്‍ക്കെയെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പിന്റെ സെമിഫൈനലില്‍. ഹാംബര്‍ഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചും സെമി ഉറപ്പിച്ചു.

മൂന്നാം മിനുട്ടിലും ഇരുപത്തൊമ്പതാം മിനുട്ടിലും ലെവന്‍ഡോസ്‌കി ഷാല്‍ക്കെയുടെ വല കുലുക്കി. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി സീസണിലെ മുപ്പതാം ഗോള്‍ നേടിയ മത്സരത്തില്‍ ഒരു ഗോളിന് വഴിയൊരുക്കിയും നിറ സാന്നിധ്യമായി. പതിനാറാം മിനുട്ടില്‍ തിയാഗോ അല്‍കന്റാരയാണ് മറ്റൊരു സ്‌കോറര്‍. ആദ്യപകുതിയില്‍ തന്നെ ബയേണ്‍ മുഴുവന്‍ ഗോളുകളും നേടിക്കഴിഞ്ഞിരുന്നു.

bayern

എഴുപത്തേഴാം മിനുട്ടില്‍ ബാഡ്സ്റ്റ്യൂബര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ഷാല്‍ക്കെയുടെ പോരാട്ടവീര്യം കെട്ടടങ്ങി. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കയറിയ ബയേണ്‍ താരങ്ങള്‍ മൂന്നാം മിനുട്ടില്‍ തന്നെ വല കുലുക്കി. ഫ്രഞ്ച് വിംഗര്‍ ഫ്രാങ്ക് റിബറിയുടെ പാസില്‍ ലെവന്‍ഡോസ്‌കി ചിപ് ചെയ്താണ് പന്ത് വലയിലെത്തിച്ചത്. രണ്ടാം ഗോളിലും ലെവന്‍ഡോസ്‌കിക്ക് പങ്കുണ്ടായിരുന്നു.

പോളിഷ് സ്‌ട്രൈക്കര്‍ നല്‍കിയ ക്രോസ് ബോള്‍ തിയാഗോ ഹെഡര്‍ ഗോളാക്കി മാറ്റുകയായിരുന്നു. മൂന്നാം ഗോള്‍ ലെവന്‍ഡോസ്‌കി അനായാസം നേടി. ജാവി മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയൂബറിന് റെഡ് കാര്‍ഡ് കാണാനിടയാക്കിയത്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ സീസണില്‍ ട്രിപ്പിള്‍ ലക്ഷ്യമിട്ടാണ് ബയേണിന്റെ മുന്നേറ്റം.

Story first published: Friday, March 3, 2017, 8:32 [IST]
Other articles published on Mar 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+