Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ചും ഗോളടിപ്പിച്ചും ഷൈ്വന്‍സ്റ്റിഗര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചിനെ ഓര്‍മിപ്പിച്ചതെന്ത്?

ലണ്ടന്‍: എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. വിഗാന്‍ അത്‌ലറ്റികിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മൗറിഞ്ഞോയുടെ ടീം അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു. ഫുള്‍ഹാം, സട്ടന്‍ യുനൈറ്റഡ് ടീമുകളും അഞ്ചാം റൗണ്ടിലെത്തി.

bastianschweinsteiger

ഷൈ്വന്‍സ്റ്റിഗറാണ് താരം..

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയതാരകം ജര്‍മനിയുടെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറാണ്. ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു ഷൈ്വന്‍സ്റ്റിഗര്‍. ഒരു വര്‍ഷത്തിനിടെ ഷൈ്വന്‍സ്റ്റിഗര്‍ ആദ്യമായാണ് മാഞ്ചസ്റ്ററിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചത്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ഫെലെയ്‌നിയുടെ ഹെഡര്‍ ഗോളിലാണ് യുനൈറ്റഡ് ആദ്യപകുതിയില്‍ 1-0ന് ലീഡ് നേടിയത്. ഈ ഗോളിന് മനോഹരമായി ക്രോസ് ബോള്‍ നല്‍കിയത് ഷൈ്വനിയായിരുന്നു. എണ്‍പത്തൊന്നാം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മന്‍ താരം ശ്രദ്ധേയ സാന്നിധ്യമായി.

ക്രിസ് സ്മാളിംഗ് (57), മഹിതരിയാന്‍ (74) എന്നിവരും യുനൈറ്റഡിനായി ലക്ഷ്യം കണ്ടു.

ഗോള്‍ നില

മില്‍വാല്‍ 1-0 വാട്‌ഫോഡ്

ഫുള്‍ഹാം 4-1 ഹള്‍

സട്ടന്‍ യുനൈറ്റഡ് 1-0 ലീഡ്‌സ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0 വിഗാന്‍

Story first published: Monday, January 30, 2017, 11:26 [IST]
Other articles published on Jan 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+