ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം, മെസ്സിക്ക് വീണ്ടും പരിക്ക്
ബാഴ്‌സലോണ: ലാ ലീഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ വിയ്യാറയലിനെതിരെ 2-1ന് ബാഴ്‌സലോണ ജയിച്ചു. മെസ്സി സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ കളിക്കിറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. അന്റോണിയോ ഗ്രീസ്മാന്‍(6), ആര്‍തര്‍ മെലോ(15) എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. സാന്റി കസോര്‍ല(44) വിയ്യാറയലിനായും ഗോള്‍ കണ്ടെത്തി.
കഴിഞ്ഞ മത്സരത്തില്‍ ഗ്രനാഡയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സലോണയ്ക്ക് ജയം അനിവാര്യമായിരുന്നു. പരിക്കുമൂലം പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത മെസ്സിയെ ആദ്യ ഇലവനില്‍ ഇറക്കിയത് വിജയപ്രതീക്ഷയിലാണ്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടാനായത് ടീമിന് നേട്ടമായി. രണ്ടാം പകുതി തുടങ്ങിയയുടന്‍ മെസ്സി പരിക്ക് സൂചന നല്‍കിയതോടെ പിന്‍വലിക്കുകയും ചെയ്തു.

മെസ്സിയുടെ പരിക്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. മന്‍കരുതലെന്ന നിലയിലാണ് മെസ്സിയെ പിന്‍വലിച്ചതെന്ന് പരിശീലകന്‍ പറഞ്ഞു. നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് കരുതുന്നത്. അടുത്തദിവസം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനും ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലീഗിലെ മറ്റു മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് ലവാന്റയെ(3-1) തോല്‍പ്പിച്ചു. വല്ലാഡോളിഡ്(1-1)ഗ്രനാഡ മത്സരം സമനിലയില്‍ പിരിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications