Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗ ചാമ്പ്യന്മാരായി ബാഴ്‌സലോണ; മെസ്സിക്ക് പത്താം കിരീടം

ബാഴ്‌സലോണ: മൂന്നു മത്സരങ്ങള്‍ ശേഷിക്കെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലീഗയില്‍ ബാഴ്‌സലോണ ചാമ്പ്യന്മാരായി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലെവന്റെയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. 62-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി വിജയികള്‍ക്കായി ഗോള്‍ നേടി.

ജയത്തോടെ 35 മത്സരങ്ങളില്‍ 83 പോയിന്റോടെയാണ് ബാഴ്സയുടെ കിരീടനേട്ടം. തൊട്ടുപിന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 35 കളികളില്‍നിന്നും 74 പോയന്റാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം പരാജയപ്പെട്ടാലും ബാഴ്‌സയെ മറികടക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് കഴിയില്ല. ലാ ലീഗയുടെ ചരിത്രത്തില്‍ ബാഴ്സലോണയുടെ 26-ാം കിരീടമാണിത്. 33 കിരീടങ്ങള്‍ നേടിയ റയല്‍ മാഡ്രിഡ് ഇത്തവണ മൂന്നാം സ്ഥാനത്താണ്.

lionelmessi

സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് 10-ാം ലാ ലീഗ കിരീടമാണിത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ക്ലബ്ബ് എട്ടാം കിരീടം സ്വന്തമാക്കിയപ്പോഴും ഗോളടിച്ചും അടിപ്പിച്ചും മെസ്സി ടീമിനെ മുന്നില്‍നിന്നും നയിച്ചു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനെ നേരിടാനൊരുങ്ങുന്ന ബാഴ്‌സയ്ക്ക് കിരീടനേട്ടം ആത്മവിശ്വാസമേകും. ബുധനാഴ്ച രാത്രിയാണ് ബാഴ്‌സലോണ ലിവര്‍പൂള്‍ മത്സരം.

മെസ്സിക്ക് വിശ്രമം അനുവദിച്ചാണ് ബാഴ്സലോണ ലെവന്റയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്‍, ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ മെസ്സിയെ ഇറക്കുകയായിരുന്നു. ഒടുവില്‍ മെസ്സി നേടിയ ഏക ഗോളില്‍ ടീം വിജയവുമുറപ്പിച്ചു. മെസ്സിക്കൊപ്പം സുവാരസും സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനവും ബാഴ്‌സയുടെ കിരീടധാരണം വേഗത്തിലാക്കി.

Story first published: Sunday, April 28, 2019, 9:46 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+