Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് കപ്പ്: ഫൈനലിലേക്ക് ഒരു ചുവട് വച്ച് ബാഴ്‌സ... വിജയമൊരുക്കിയത് സുവാരസ്

മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ്പ ഡെല്‍ റേ) ഫുട്‌ബോളില്‍ ബാഴ്‌സലോണ ഫൈനലിലേക്ക് ഒരു ചുവട് വച്ചു. ഹോംഗ്രൗണ്ടായ നൂകാംപില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് വലന്‍സിയയെ മറികടക്കുകയായിരുന്നു. ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഗോളാണ് ബാഴ്‌സയ്ക്ക് ജയവു നേരിയ മുന്‍തൂക്കവും സമ്മാനിച്ചത്. 67ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പാസില്‍ നിന്നാണ് സുവാരസ് ലക്ഷ്യം കണ്ടത്.

1

തുടര്‍ച്ചയായ നാലാം കിങ്‌സ് കപ്പാണ് ബാഴ്‌സ ഇത്തവണ ലക്ഷ്യമിടുന്നത്. വലന്‍സിയക്കെതിരേ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂവെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ബാഴ്‌സ കാഴ്ചവച്ചത്. ഒന്നാംപകുതിയില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള മികച്ച അവസരങ്ങള്‍ സുവാരസും ഇവാന്‍ റാക്കിറ്റിച്ചും പാഴാക്കിയിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ മെസ്സിയും നല്ലൊരു അവസരം നഷ്ടപ്പെടുത്തി.

2

ചിരവൈരികളായ റയല്‍ മാഡ്രിഡ് കഴിഞ്ഞ റൗണ്ടില്‍ പുറത്തായതിനാല്‍ ഇത്തവണ ബാഴ്‌സയുടെ കിരീടസാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇതിനകം 29 തവണ ബാഴ്‌സ കിങ്‌സ് കപ്പില്‍ മുത്തമിട്ടിട്ടുണ്ട്. ഇത്തവണ ഇരട്ടക്കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്കു ലഭിച്ചിരിക്കുന്നത്. ലീഗില്‍ 11 പോയിന്റിന്റെ വ്യക്തമായ ലീഡുമായി ബാഴ്‌സ തലപ്പത്തുണ്ട്.

Story first published: Friday, February 2, 2018, 12:09 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+