Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്കും യുവന്റസിനും ജയം, പിഎസ്ജിക്ക് സമനില കുരുക്ക്

ടുറിന്‍/ബാഴ്‌സലോണ: ലാലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ ബില്‍ബാവോയെ 3-2ന് തോല്‍പ്പിക്കാന്‍ ബാഴ്‌സലോണയ്ക്കായി. ബില്‍ബാവോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ബാഴ്‌സയുടെ ജയം. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സലോണയെ 4-4-2 ഫോര്‍മേഷനിലാണ് അത്‌ലറ്റികോ ബില്‍ബാവോ നേരിട്ടത്. മൂന്നാം മിനുട്ടില്‍ ഇനാക്കി വില്യംസിലൂടെ അത്‌ലറ്റികോ ബില്‍ബാവോയാണ് ആദ്യം സ്‌കോര്‍ബോര്‍ഡ് തുറന്നത്. 14ാം മിനുട്ടില്‍ പെഡ്രിയിലൂടെ ബാഴ്‌സ സമനില പിടിച്ചു.

38ാം മിനുട്ടിലും 62ാം മിനുട്ടിലും ബാഴ്‌സയ്ക്കായി ലയണല്‍ മെസ്സി വലകുലുക്കിയപ്പോള്‍ 90ാം മിനുട്ടില്‍ ഐക്കര്‍ മുനിയിനാണ് ബില്‍ബാവോയോടെ രണ്ടാം ഗോള്‍ നേടിയത്. 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബാഴ്‌സലോണ 8നെതിരേ 13 ഗോള്‍ശ്രമമാണ് നടത്തിയത്. 31 പോയിന്റുള്ള ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. 21 പോയിന്റുള്ള ബില്‍ബാവോ ഒമ്പതാം സ്ഥാനത്താണ്.

barcelona

സീരി എയില്‍ കരുത്തരായ യുവന്റ്‌സ് എസി മിലാനെ തോല്‍പ്പിച്ചു. 3-1നാണ് യുവന്റസിന്റെ ജയം. മിലാനില്‍ നടന്ന മത്സരത്തിലാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മിലാനെ 4-4-2 ഫോര്‍മേഷനിലാണ് യുവന്റസ് നേരിട്ടത്. 18ാം മിനുട്ടില്‍ ഫെഡറിക്കോ ചീസ യുവന്റസിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 41ാം മിനുട്ടില്‍ ഡേവിഡ് കാലാബ്രിയയുടെ ഗോളില്‍ മിലാന്‍ സമനില പിടിച്ച്. 62ാം മിനുട്ടില്‍ ചീസയുടെ ഗോളില്‍ യുവന്റസ് വീണ്ടും മുന്നിലെത്തി. 76ാം മിനുട്ടില്‍ വെസ്‌റ്റേന്‍ മെക്കിനിയാണ് യുവന്റസിന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്.

55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് യുവന്റസാണെങ്കിലും 13നെതിരേ 18 ഗോള്‍ശ്രമവുമായി എസി മിലാന്‍ ആക്രമണത്തില്‍ കൈയടി നേടി. തോറ്റെങ്കിലും 37 പോയിന്റുള്ള എസി മിലാന്‍ ഒന്നാം സ്ഥാനത്താണ്. 30 പോയിന്റുള്ള യുവന്റസ് നാലാം സ്ഥാനത്തും. എല്ലാ സീസണിലേയും പോലെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ യുവന്റസിനായിട്ടില്ല.

ലീഗ് വണ്ണില്‍ പിഎസ്ജിയെ സെന്റ് ഇഷീനി 1-1 സമനിലയില്‍ കുരുക്കി. 19ാം മിനുട്ടില്‍ റൊമെയ്ന്‍ ഹമൗമ ഇഷീനിയെ മുന്നിലെത്തിച്ചപ്പോള്‍ 22ാം മിനുട്ടില്‍ മോയിസ് കീനാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് പിഎസ്ജി ആണെങ്കിലും ആക്രമണത്തില്‍ ഇതേ ആധിപത്യം കാട്ടാന്‍ പിഎസ്ജിക്ക് സാധിച്ചില്ല. 36 പോയിന്റുള്ള പിഎസ്ജി രണ്ടാം സ്ഥാനത്താണ്.

മറ്റ് മത്സരങ്ങളില്‍ ലിയോന്‍ 3-2ന് ലെന്‍സിനെ തോല്‍പ്പിച്ചു. മെഫിസ് ഡീപേ (39,52),സ്റ്റീവന്‍ ഫോര്‍ട്‌സ് (സെല്‍ഫ് ഗോള്‍ 46ാം മിനുട്ട്) എന്നിവര്‍ ലിയോനായി ലക്ഷ്യം കണ്ടപ്പോള്‍ ഫ്‌ളോറിയാന്‍ സൊറ്റോക (56),ഔമര്‍ ഡൗകൗറി (89) എന്നിവരാണ് ലെന്‍സിനുവേണ്ടി വലകുലുക്കിയത്. 39 പോയിന്റുള്ള ലിയോന്‍ ഒന്നാം സ്ഥാനത്താണ്.

Story first published: Thursday, January 7, 2021, 11:30 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+