Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയ്‌ക്കൊരു സ്‌ട്രൈക്കറെ വേണം, ലക്ഷ്യം ഔബ്‌മെയാങ്, സൂചന നല്‍കി ക്വിക്കെ സെറ്റിയന്‍

ബാഴ്‌സലോണ: ലൂയിസ് സുവാരസിന് പകരക്കാരനാവാന്‍ കെല്‍പ്പുള്ള മികച്ച സ്‌ട്രൈക്കറെത്തേടി ബാഴ്‌സലോണ രംഗത്ത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഴ്‌സണലിന്റെ ഔബ്‌മെയാങ്ങിനെയാണ് ബാഴ്‌സ ഉന്നം വെക്കുന്നത്. ഇത് സംബന്ധിച്ച സൂചന ബാഴ്‌സലയുടെ പുതിയ പരിശീലകനായ ക്വിക്കെ സെറ്റിയന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ആഴ്‌സണല്‍ നിരയിലെ പ്രതിഭാശാലിയായ താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സ ചര്‍ച്ച തുടങ്ങിയെന്നും വിവരമുണ്ട്.

പരിക്കേറ്റ സുവാരസിന്റെ മടങ്ങിവരവ് വൈകുന്നതാണ് ബാഴ്‌സലോണയെ ആശങ്കപ്പെടുത്തുന്നത്. മെസ്സിക്കും ഗ്രിസ്മാനുമൊപ്പം 4-3-3 ഫോര്‍മേഷനില്‍ കളിക്കാനാകുന്ന ഒരു താരത്തെയാണ് ബാഴ്‌സ അന്വേഷിക്കുന്നത്. ലാ ലിഗയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗിലും കിരീടം ചൂടുകയാണ് ബാഴ്‌സ ലക്ഷ്യംവെക്കുന്നതെന്ന് സെറ്റിയന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജനുവരിയിലെ കൈമാറ്റ ജാലകം അവസാനിക്കുന്നതിന് മുന്നെ ഔബ്‌മെയാങ്ങിനെ സ്വന്തമാക്കാനാണ് ബാഴ്‌സയുടെ പദ്ധതി.

aubameyang

30കാരനായ ഔബ്‌മെയാങ്ങിന് ആഴ്‌സണലുമായി 18 മാസത്തെ കരാര്‍ കൂടി അവസാനിക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്തെ ക്ലബ്ബിന്റെ പ്രകടനത്തില്‍ താരം അസംതൃപ്തനാണെന്നാണ് വിവരം. 2018ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിട്ടാണ് ഔബ്‌മെയാങ് ആഴ്‌സണലിലെത്തിയത്. ക്ലബ്ബിനുവേണ്ടി 71 മത്സരത്തില്‍ നിന്ന് 46 ഗോളും താരം നേടിയിട്ടുണ്ട്. എസി മിലാനുവേണ്ടിയും കളിച്ചിട്ടുണ്ട്. ലാലിഗയില്‍ 43 പോയിന്റുമായി നിലവില്‍ ബാഴ്‌സ തലപ്പത്താണ്. എന്നാല്‍ തുല്യ പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ളതിനാല്‍ ബാഴ്‌സലോണയ്ക്ക് പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

Story first published: Wednesday, January 22, 2020, 17:20 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+