Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് മെസ്സി? എല്‍ ക്ലാസിക്കോയില്‍ റയലിനെ നാണംകെടുത്തി ബാഴ്‌സ, സുവാരസിന് ഹാട്രിക്ക്!!

മാഡ്രിഡ്: ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെ തന്നെ എല്‍ ക്ലാസിക്കോയില്‍ ജയിക്കാനാവുമെന്ന് ബാഴ്‌സലോണ തെളിയിച്ചു. ലോകം ഉറ്റുനോക്കിയ ക്ലാസിക് പോരാട്ടത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ ബാഴ്‌സ നാണംകെടുത്തുകയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സ യൂറോപ്യന്‍ ജേതാക്കള്‍ കൂടിയായ റയലിനെ കെട്ടുകെട്ടിച്ചത്. പരിക്കു മൂലം മെസ്സി പുറത്തിരുന്ന ത്രില്ലറില്‍ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് ബാഴ്‌സയ്ക്കു മിന്നുന്ന ജയം സമ്മാനിച്ചത്. 30, 75, 83 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഹാട്രിക് നേട്ടം. ഫിലിപ്പെ കുട്ടീഞ്ഞോ (11), പകരക്കാരനായി ഇറങ്ങിയ ആര്‍ത്യുറോ വിദാല്‍ (87) എന്നിവരാണ് ബാഴ്‌സയുടെ മറ്റു സ്‌കോറര്‍മാര്‍. 50ാം മിനിറ്റില്‍ മാര്‍സെലോയുടെ വകയായിരുന്നു റയലിന്റെ ആശ്വാസഗോള്‍.

1

നൂകാംപില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ ബാഴ്‌സയുടെ ആധിപത്യമാണ് കണ്ടത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ അവര്‍ റയലിനെ പ്രതിരോധത്തിലാക്കി. ഇടതുവിങിലൂടെ ജോര്‍ഡി ആല്‍ബയുടെ തുടരെയുള്ള മുന്നേറ്റങ്ങള്‍ റയലിന് ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കമാണ് ആദ്യ ഗോളിന് വഴിവച്ചത്. ആദ്യപകുതിയില്‍ പലപ്പോഴും കാഴ്ച്ചക്കാരുടെ റോളിലായിരുന്ന റയല്‍ രണ്ടാം പകുതിയില്‍ പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിനു മുതിര്‍ന്നതോടെ കളിയുടെ വേഗം കൂടി. 50ാം മിനിറ്റില്‍ മാര്‍സെലോ സ്‌കോര്‍ 1-2 ആക്കിയതോടെ സമനില പിടിച്ചുവാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു റയല്‍. എന്നാല്‍ 75ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയുടെ സ്‌കോര്‍ 3-1 ആക്കിയതോടെ റയല്‍ തകര്‍ന്നു. പിന്നീട് ഒന്നിനു പിറകെ ഒന്നായി ബാഴ്‌സ ഗോളുകള്‍ അടിച്ചുകൂട്ടുന്നതാണ് കണ്ടത്.

2

ഈ മല്‍സരത്തിലെ പരാജയത്തോടെ റയല്‍ കോച്ച് ജുലെന്‍ ലൊപ്പെറ്റെഗ്വിയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനിയെത്ര ദിവസം അദ്ദേഹത്തിന് കോച്ചായി തുടരാന്‍ കഴിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സീസണില്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്നു ലൊപ്പെറ്റെഗ്വി നേരത്തേ തന്നെ സമ്മര്‍ദ്ദത്തിലായിരുന്നു. ഇപ്പോള്‍ ബാഴ്‌സയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞതോടെ അദ്ദേഹത്തിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞു.

Story first published: Monday, October 29, 2018, 9:03 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+