Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസില്ലാത്ത ബാഴ്‌സലോണ... സീസണില്‍ ഇനി കാണില്ല, കോപ്പയും നഷ്ടമായേക്കും

മാഡ്രിഡ്: ഉറുഗ്വേയുടെ ഗോളടിവീരന്‍ ലൂയിസ് സുവാരസിനെ ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇനി സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയ്‌ക്കൊപ്പം കാണില്ല. കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കാണ് താരത്തിനു വിനയായത്. ശസ്ത്രക്രിയക്കു വിധേയനായ സുവാരസിന് നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്ന് ബാഴ്‌സലോണ അറിയിച്ചു.

suarez

സീസണില്‍ ഇനി മൂന്നു മല്‍സരങ്ങളാണ് ബാഴ്‌സയ്ക്കു ശേഷിക്കുന്നത്. സ്പാനിഷ് ലീഗില്‍ ഇതിനകം കിരീടം സ്വന്തമാക്കിയ ബാഴ്‌സ അവസാന റൗണ്ട് മല്‍സരങ്ങളില്‍ ഗെറ്റാഫെ, ഐബര്‍ എന്നിവരുമായി ഏറ്റുമുട്ടും. ഇതു കൂടാതെ കിങ്‌സ് കപ്പില്‍ (കോപ്പാ ഡെല്‍ റേ) വലന്‍സിയയുമായി ഫൈനലും ബാഴ്‌സ കളിക്കുന്നുണണ്ട്. മേയ് 25നാണ് കിങ്‌സ് കപ്പ് ഫൈനല്‍.

ജൂണില്‍ ബ്രസീല്‍ വേദിയാവുന്ന കോപ്പ അമേരിക്കയും ഇനി സുവാരസിനു നഷ്ടമാവുമോയെന്ന ആശങ്കയിലാണ് ഉറുഗ്വേ ആരാധകര്‍. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ കോപ്പയിലും സ്‌ട്രൈക്കര്‍ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഉറുഗ്വേ പുറത്താവുകയും ചെയ്തിരുന്നു. ഈ സീസണില്‍ ബാഴ്‌സയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് 32കാരനായ സുവാരസ് കാഴ്ചവച്ചത്. ലീഗില്‍ 21ഉം കിങ്‌സ് കപ്പില്‍ മൂന്നും ചാംപ്യന്‍സ് ലീഗില്‍ ഒരു ഗോളും താരം നേടിയിരുന്നു.

ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേയുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സുവാരസ് ഹാട്രിക്കുമായി കസറിയിരുന്നു. ജൂണ്‍ 15നാണ് ലാറ്റിന്‍ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കോപ്പയ്ക്കു വിസില്‍ മുഴങ്ങുന്നത്. ജൂണ്‍ 17ന് ഇക്വഡോറുമായാണ് ഉറുഗ്വേയുടെ ആദ്യ മല്‍സരം.

Story first published: Friday, May 10, 2019, 15:18 [IST]
Other articles published on May 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+