Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് കൂട്ടായി ബാഴ്‌സലോണയിലേക്ക് പുതിയ സ്‌ട്രൈക്കര്‍ എത്തി

ബാഴ്‌സലോണ: സ്‌ട്രൈക്കര്‍മാരുടെ പരിക്ക് വലയ്ക്കുന്ന സ്പാനിഷ് ടീം ബാഴ്‌സലോണയിലേക്ക് പുതിയ കളിക്കാരനെത്തി. ഡെച്ച് താരം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ബാഴ്‌സലോണയിലെത്തിയ പുതിയ താരം. ഒസ്മാന്‍ ഡെംബലെയും ലൂയിസ് സുവാരസും പരിക്കേറ്റ് പുറത്തായതിനാല്‍ ഒരു സ്‌ട്രൈക്കറെ എത്തിക്കാന്‍ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

മാര്‍ട്ടിനുമായി കരാറിലെത്തിയതായി ബാഴ്‌സലോണ അറിയിച്ചു. ലെഗാനെസില്‍നിന്നും 18 മില്യണ്‍ യൂറോ(ഏതാണ്ട് 140 കോടി രൂപ)യ്ക്കാണ് താരത്തിന്റെ വരവ്. നാലര വര്‍ഷത്തേക്കാണ് കരാര്‍. ബ്രാത്ത്‌വെയ്റ്റിനെ അടുത്തദിവസം തന്നെ ബാഴ്‌സലോണ നൗ ക്യാമ്പില്‍ അവതരിപ്പിക്കും. സ്പാനിഷ് ലീഗില്‍ സ്ഥിരതകാട്ടാന്‍ കഴിയാത്ത ബാഴ്‌സയ്ക്ക് ഇതോടെ തിരിച്ചവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

martinbraithwaite

നേരത്തെ മിഡില്‍സ്‌ബ്രോ താരമായിരുന്ന ബ്രാത്ത്‌വെയ്റ്റ് ഈ സീസണിലാണ് ലെഗാനെസില്‍ സ്ഥിരമായി എത്തുന്നത്. അതിന് മുന്‍പ് ആറുമാസം ലെഗാനെസില്‍ ലോണില്‍ കളിച്ചിരുന്നു. 24 കളികളില്‍ നിന്നും സീസണില്‍ 6 ഗോളുകളും നേടി. ലാ ലീഗയില്‍ തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിടുന്ന ബാഴ്‌സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഏണസ്റ്റോ വാര്‍വെര്‍ദോയ്ക്ക് പകരമെത്തിയ പരിശീലകന്‍ ക്വിക്കെ സെറ്റിയനും ടീമില്‍ കാര്യമായി ചലനമുണ്ടാക്കാനായിട്ടില്ല. റയല്‍ മാഡ്രിഡുമായി കടുത്ത മത്സരം നടത്തുന്ന ബാഴ്‌സ സൂപ്പര്‍താരം ലയണല്‍ മെസ്സിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

Story first published: Thursday, February 20, 2020, 17:10 [IST]
Other articles published on Feb 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+