സ്പാനിഷ് ലാ ലിഗയില്‍ റയലിനും ബാഴ്‌സലോണക്കും ജയം, അത്‌ലറ്റിക്കോക്ക് അഞ്ച് ഗോള്‍ ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. റയല്‍ ഹോം മാച്ചില്‍ 2-1ന് വലന്‍ഷ്യയെ മറികടന്നപ്പോള്‍ ബാഴ്‌സലോണ എവേ മാച്ചില്‍ എസ്പാനിയോളിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ലാസ് പല്‍മസിനെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു. മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 2-1ന് ഗ്രനഡയെയും കീഴടക്കി. കിരീടപ്പോരില്‍ റയലിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ബാഴ്‌സലോണ 81 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയതാണ് ശ്രദ്ധേയം.
ബാഴ്‌സ 35 മത്സരങ്ങള്‍ കളിച്ചപ്പോള്‍ റയലിന് 34 മത്സരങ്ങളില്‍ 81 പോയിന്റുള്ളത് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. അതേ സമയം, ഗോള്‍ ആവറേജില്‍ ബാഴ്‌സക്കാണ് മേല്‍ക്കൈ. അതുകൊണ്ടാണ് തുല്യ പോയിന്റിലെത്തുമ്പോള്‍ ബാഴ്‌സ റയലിനെ മറികടക്കുന്നത്. ബാഴ്‌സയുടെ ഗോള്‍ ആവറേജ് 71 ഉം റയലിന്റെത് 53 ഉം ആണ്.

സുവാരസിന് ഡബിള്‍..
എസ്പാനിയോളിനെതിരെ ബാഴ്‌സലോണക്കായി ലൂയിസ് സുവാരസ് രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചു. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ റാകിറ്റിചും സ്‌കോര്‍ ചെയ്തു.

മാര്‍സലോ ജയമൊരുക്കി...
ക്രിസ്റ്റിയാനോയുടെ ഗോളില്‍ ലീഡ് നേടിയ റയലിനെ വലന്‍ഷ്യ സമനിലയില്‍ പിടിച്ചപ്പോള്‍ രക്ഷക്കെത്തിയത് ബ്രസീലിയന്‍ വിംഗ് ബാക്ക് മാര്‍സലോ.

ഗോള്‍ നില
റയല്‍ സോസിഡാഡ് 2-1 ഗ്രനഡ
റയല്‍ മാഡ്രിഡ് 2-1 വലന്‍ഷ്യ
എസ്പാനിയോള്‍ 0-3 ബാഴ്‌സലോണ
ലാസ് പല്‍മാസ് 0-5 അത്‌ലറ്റിക്കോ മാഡ്രിഡ്

പോയിന്റ് ടേബിള്‍...(ടീം, മത്സരം , പോയിന്റ്)
ബാഴ്‌സലോണ 35 81
റയല്‍ മാഡ്രിഡ് 34 81
അ. മാഡ്രിഡ് 35 71
സെവിയ്യ 34 68
വിയ്യാറയല്‍ 35 68
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications