Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലും ബാഴ്‌സയും ജയിച്ചു, സ്‌പെയ്‌നില്‍ രണ്ട് പോയിന്റിന്റെ തലയെടുപ്പില്‍ റയല്‍!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനും ബാഴ്‌സലോണക്കും ജയം. റയല്‍ ഹോം മാച്ചില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അലാവ്‌സിനെ തകര്‍ത്തപ്പോള്‍ ബാഴ്‌സലോണ ഗ്രനഡയുടെ തട്ടകത്തില്‍ 4-1ന് ജയിച്ച് കയറി. വലന്‍സിയ 3-0ന് ഡിപ്പോര്‍ട്ടീവോയെ തോല്‍പ്പിച്ചപ്പോള്‍ സെവിയ്യ സ്‌പോര്‍ട്ടിംഗ് ഗിയോണുമായി ഗോള്‍ രഹിതം.

റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പം..

റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പം..

ലീഗില്‍ 28 മത്സരങ്ങളില്‍ 68 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും 29 മത്സരങ്ങളില്‍ 66 പോയന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തും. ഒരു മത്സരം അധികം കളിക്കാനുള്ളതിനാല്‍ റയലിന് മേധാവിത്വം നിലനിര്‍ത്താം. എന്നാല്‍, സ്ഥിരതയോടെ മുന്നേറിയാലേ റയലിന് ബാഴ്‌സ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ സാധിക്കൂ. സ്‌പെയ്‌നില്‍ കിരീടപ്പോരില്‍ ഈ രണ്ട് ടീമുകള്‍ മാത്രമാണ് മത്സരമുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 58 പോയിന്റാണുള്ളത്.

 മെസിയില്ലാതെ ബാഴ്‌സ...

മെസിയില്ലാതെ ബാഴ്‌സ...

സസ്‌പെന്‍ഷനിലായ മെസിയെ കൂടാതെയാണ് ബാഴ്‌സ എവേ മാച്ചിനിറങ്ങിയത്. ലാ ലിഗയില്‍ 25 ഗോളുകളുമായി മുന്നിട്ട് നില്‍ക്കുന്ന മെസിയില്ലാതെ ഇറങ്ങുന്നത് ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെക്ക് സമ്മര്‍ദമുണ്ടാക്കുന്നതായിരുന്നു. ആദ്യപകുതിയില്‍ നാല്‍പ്പത്തിനാലാം മിനുട്ടില്‍ ലൂയിസ് സുവാരസാണ് ബാഴ്‌സക്ക് പ്രതീക്ഷയേകുന്ന ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അല്‍കാസര്‍, റാകിറ്റിച്, നെയ്മര്‍ എന്നിവര്‍ ബാഴ്‌സക്കായി ഗോളടിച്ചു. ഗ്രനഡക്കായി ബോഗ ആശ്വാസ ഗോള്‍ നേടി. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഹെന്റി അഗ്‌ബോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഗ്രനഡക്ക് തിരിച്ചടിയായി.

അനായാസം റയല്‍...

അനായാസം റയല്‍...

കരീം ബെന്‍സിമ, ഇസ്‌കോ, നാചോ എന്നിവരുടെ ഗോളുകളില്‍ റയല്‍മാഡ്രിഡ് അനായാസം അലാവ്‌സിനെ കീഴടക്കി. സെപ്തംബറില്‍ ബാഴ്‌സലോണയെ അട്ടിമറിച്ചവരാണ് അലാവ്‌സ്. 2012ന് ശേഷം ലാ ലിഗ കിരീടത്തില്‍ മുത്തമിടാനുളള കുതിപ്പാണ് റയല്‍ നടത്തുന്നത്.

ഗോള്‍ നില

ഗോള്‍ നില

റയല്‍ മാഡ്രിഡ് 3-0 അലാവ്‌സ്

ഗ്രനഡ 1-4 ബാഴ്‌സലോണ

സെവിയ്യ 0-0 സ്‌പോര്‍ട്ടിംഗ് ഗിയോണ്‍

വലന്‍സിയ 3-0 ഡിപ്പോര്‍ട്ടീവോ ല കൊരൂന

Story first published: Monday, April 3, 2017, 10:30 [IST]
Other articles published on Apr 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+