ക്രിസ്റ്റിയാനോയും ബെയ്‌ലുമില്ലാതെ റയല്‍ മാഡ്രിഡ് ആറ് ഗോളടിച്ച് കൂട്ടി, മെസിയുടെ ബാഴ്‌സ ഏഴ് ഗോളടിച്ച് മുന്നറിയിപ്പ് നല്‍കി !! സ്‌പെയ്‌നില്‍ ജോറാകുന്നു
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സയുടെയും റയല്‍മാഡ്രിഡിന്റെയും വക ഗോള്‍ മഴ. ബാഴ്‌സലോണ 7-1ന് ഒസാസുനയെ തകര്‍ത്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റയല്‍മാഡ്രിഡ് 6-2ന് ഡിപ്പോര്‍ട്ടീവോ ല കൊരൂനയെ തരിപ്പണമാക്കി. ലെഗാനെസ് 3-0ന് ലാസ് പല്‍മാസിനെയും റയല്‍ സോസിഡാഡ് 3-2ന് വലന്‍ഷ്യയേയും തോല്‍പ്പിച്ചു.

ക്രിസ്റ്റ്യാനോയില്ലാതെ റയല്‍...
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ച കോച്ച് സിനദിന്‍ സിദാന്‍ മൊറാട്ടയേയും ഹാമിഷ് റോഡ്രിഗസിനെയും മുന്‍നിരയില്‍ പരീക്ഷിച്ചു. ഗാരെത് ബെയ്ല്‍ പരുക്കേറ്റതിനാലും ടീമിലുണ്ടായിരുന്നില്ല. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ റയല്‍ നേടിയ ജയം ആത്മവിശ്വാസത്തിന്റെ തെളിവാണ്. മധ്യനിരയില്‍ ടോണി ക്രൂസും ഇല്ലായിരുന്നു.

ആദ്യ മിനുട്ടില്‍ ഗോളടിച്ച് റയല്‍...
മൊറാട്ടയിലൂടെ ആദ്യ മിനുട്ടില്‍ തന്നെ ഗോളടിച്ച് റയല്‍ മാഡ്രിഡ് ഉദ്ദേശ്യം വ്യക്തമാക്കി. ഹാമിഷ് റോഡ്രിഗസ് (14, 66) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വാസ്‌ക്വുസ് (44), ഇസ്‌കോ (77), കാസിമെറോ (87) എന്നിവരും ലക്ഷ്യം കണ്ടു.

മെസി നല്‍കിയ ഊര്‍ജം..
ബാഴ്‌സക്ക് ഏഴ് ഗോള്‍ ജയത്തിനുള്ള ഊര്‍ജം നല്‍കിയത് മെസിയാണ്. പന്ത്രണ്ടാം മിനുട്ടില്‍ മെസിയുടെ ഉജ്വല ഗോളില്‍ ബാഴ്‌സ ലീഡെടുത്തു. അറുപത്തൊന്നാം മിനുട്ടിലും മെസി ഗോള്‍ നേടി. ആന്ദ്രെ ഗോമസ്, അല്‍കാസര്‍ എന്നിവരും ഇരട്ട ഗോളുകള്‍ നേടി. മഷെറാനോ പെനാല്‍റ്റിയിലൂടെയും സ്‌കോര്‍ ചെയ്തു. ഒസാസുനയടെ ആശ്വാസ ഗോള്‍ ടോറെസ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേടി. ആദ്യ പകുതിയില്‍ ബാഴ്‌സ 2-0ന് മുന്നിലായിരുന്നു.
ഗോള്‍ നില
ബാഴ്‌സലോണ 7-1 ഒസാസുന
ഡിപ്പോര്‍ട്ടീവോ 2-6 റയല്‍ മാഡ്രിഡ്
ലെഗാനെസ് 3-0 ലാസ് പല്‍മാസ്
വലന്‍ഷ്യ 2-3 റയല്‍ സോസിഡാഡ്
പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
ബാഴ്‌സലോണ 34 78
റയല്‍ മാഡ്രിഡ് 33 78
അ. മാഡ്രിഡ് 34 68
സെവിയ്യ 33 65
വിയ്യാറയല്‍ 34 60
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications