Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയും റയലും സമനിലയില്‍; പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്ത്

ബാഴ്സലോണ: സ്പാനിഷ് കിങ്സ് കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദ പോരാട്ടത്തില്‍ ബാഴ്സലോണയും റയല്‍ മഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നൗകാമ്പില്‍ നടന്ന മത്സരത്തില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. ആറാം മിനിറ്റില്‍ തന്നെ ലൂക്കാസ് വാസ്‌ക്വസ് നേടിയ ഗോളിന് റയല്‍ മുന്നില്‍ കയറിയിരുന്നു.

barcelona

ഏതുവിധേനയും സമനില കണ്ടെത്താനുള്ള ബാഴ്‌സയുടെ ശ്രമം ആദ്യ പകുതിയില്‍ ഫലവത്തായില്ല. രണ്ടാം പകുതിയില്‍, മത്സരത്തിന്റെ 57-ാം മിനിറ്റില്‍ മാല്‍കോം ഗോള്‍ നേടിയതോടെയാണ് ബാഴ്‌സയ്ക്ക് ആശ്വാസമായത്. വലന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സി മുഴുവന്‍ സമയവും കളിക്കാതിരുന്നത് ബാഴ്‌സയ്ക്ക തിരിച്ചടിയായി. 64-ാം മിനിറ്റിലാണ് മെസ്സി കളത്തിലെത്തിയത്. എന്നാല്‍, മെസ്സി എത്തിയിട്ടും വിജയഗോള്‍ കണ്ടെത്താന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ നടന്ന മത്സരത്തില്‍ ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 26 മത്സരങ്ങളില്‍നിന്നും 62 പോയന്റുമായാണ് സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 25 മത്സരങ്ങളില്‍ നിന്നും 62 പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. എവര്‍ട്ടനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച സിറ്റി കളിയില്‍ പൂര്‍ണ നിയന്ത്രണം കൈയ്യടക്കിയിരുന്നു. അയ്‌മെറിക് ലാപോര്‍ടി(45+2), ഗബ്രിയേല്‍ ജീസസ്(90+7) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

Story first published: Thursday, February 7, 2019, 10:59 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+