Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സ, റയല്‍, യുവന്റസ്, ബയേണ്‍, പിഎസ്ജി... വമ്പന്‍മാര്‍ മുന്നേറി, എഫ് കപ്പില്‍ ടോട്ടനം പുറത്ത്

മാഡ്രിഡ്/ ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ വമ്പന്‍ ടീമുകളെല്ലാം ജയത്തോടെ മുന്നേറ്റം നടത്തി. സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ, യൂറോപ്യന്‍ വിജയികളായ റയല്‍ മാഡ്രിഡ് എന്നിവര്‍ ജയം കൊയ്തു. എവേ മല്‍സരത്തില്‍ ജിറോണയെയാണ് ബാഴ്‌സ 2-0നു തോല്‍പ്പിച്ചത്. റയല്‍ എസ്പാന്യോളിനെ 4-2ന് തകര്‍ത്തുവിടുതകയായിരുന്നു. നെല്‍സണ്‍ സെമഡോയും ലയണല്‍ മെസ്സിയുമാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. റയലിനായി കരീം ബെന്‍സെമ ഇരട്ടഗോളുമായി മിന്നി.

1

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസ് അപരാജിത കുതിപ്പ് തുടരുന്നു. എവേ മല്‍സരത്തില്‍ ലാസിയോയെ യുവന്റസ് 2-1ന് മുട്ടുകുത്തിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അവസാന 15 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് യുവെ ജയം കൊയ്തത്. ജാവോ കാന്‍സെലമോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും യുവന്റസിനായി വലകുലുക്കി. ലീഗിലെ മറ്റൊരു കളിയില്‍ ഇന്റര്‍മിലാനെ ടൊറിനെ 1-0ന് ഞെട്ടിച്ചപ്പോള്‍ എഎസ് റോമയെ അറ്റ്‌ലാന്റ 3-3നു തളച്ചു.

2

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ 4-1ന് സ്റ്റുഗര്‍ട്ടിനെ നിഷ്പ്രഭരാക്കി. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിനു വേണ്ടി ഇരട്ടഗോള്‍ നേടി. ഫ്രഞ്ച് ലീഗില്‍ നിലവിലെ വിജയികളായ പിഎസ്ജി 4-1ന് റെന്നസിനെ കെട്ടുകെട്ടിച്ചു. ഇരട്ടഗോള്‍ നേടിയ എഡിന്‍സണ്‍ കവാനിയാണ് പിഎസ്ജി ഹീറോ.

അതേസമയം, എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ടോട്ടനം ഹോട്‌സ്പര്‍ അപ്രതീക്ഷിത തോല്‍വിയോടെ പുറത്തായി. എവേ മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് 2-0ന് സ്പര്‍സിന്റെ കഥ കഴ കഴിച്ചത്. മറ്റൊരു കളിയില്‍ ചെല്‍സി 3-0ന് ഷെഫീല്‍ഡ് വെഡിനെ തോല്‍പ്പിച്ചു.

Story first published: Monday, January 28, 2019, 8:37 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+