സ്‌പെയ്‌നില്‍ ബാഴ്‌സക്കും റയലിനും ഹൈ മാര്‍ജിന്‍ ജയം, കിരീടപ്പോര് ഉഷാറാകുന്നു!!
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്‌സലോണ ഹോം ഗ്രൗണ്ടില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ നാണം കെടുത്തിവിട്ടപ്പോള്‍ റയല്‍മാഡ്രിഡ് എവേ മാച്ചില്‍ എയ്ബറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തുരത്തി.
ലെഗാനെസ്, വിയ്യാറയല്‍ ക്ലബ്ബുകളും ജയംകണ്ടു.

മെസിക്ക് ഡബിള്‍...
മെസിയുടെ വ്യക്തിപ്രഭാവം വെളിപ്പെടുത്തുന്ന രണ്ട് ഗോളുകള്‍. 24, 64 മിനുട്ടുകളിലായിരുന്നു ഇത്. നാല്‍പതാം മിനുട്ടില്‍ നെയ്്മറിന്റെ ഗോള്‍, അമ്പത്തേഴാം മിനുട്ടില്‍ റാകിറ്റിച്ചിന്റെ ഗോള്‍, അറുപത്തൊന്നാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ ഗോള്‍. ഇത്രയുമായതോടെ ബാഴ്‌സ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ബെന്‍സിമ ഡബിള്‍...
പരുക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ റയലിന്റെ മുന്നേറ്റത്തെ നയിച്ചത് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയായിരുന്നു. 14, 25 മിനുട്ടുകളില്‍ ബെന്‍സിമ ഡബിള്‍. 29ാം മിനുട്ടില്‍ റോഡ്രിഗസും അറുപതാം മിനുട്ടില്‍ അസെന്‍സിയോയും സ്‌കോര്‍ ചെയ്തു. എയ്ബറിന്റെ ആശ്വാസ ഗോള്‍ എഴുപത്തിരണ്ടാം മിനുട്ടില്‍ പെനയാണ് നേടിയത്.

ഗോള്‍ നില..
എയ്ബര്‍ 1-4 റയല്‍ മാഡ്രിഡ്
ബാഴ്‌സലോണ 5-0 സെല്‍റ്റ വിഗോ
ലെഗാനെസ് 1-0 ഗ്രനഡ
വിയ്യാറയല്‍ 2-0 എസ്പാന്യോള്‍

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
ബാഴ്‌സലോണ 26 60
റയല്‍ മാഡ്രിഡ് 25 59
സെവിയ്യ 25 55
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications